Hashif Hashi 18-July-19
  • ലിമിറ്റഡ് എഡിഷൻ റാപ്പിഡ് റൈഡർ- യുമായി സ്കോഡ
  • ലിമിറ്റഡ് എഡിഷൻ റാപ്പിഡ് റൈഡർ- യുമായി സ്കോഡ
  • ലിമിറ്റഡ് എഡിഷൻ റാപ്പിഡ് റൈഡർ- യുമായി സ്കോഡ
  • ലിമിറ്റഡ് എഡിഷൻ റാപ്പിഡ് റൈഡർ- യുമായി സ്കോഡ
  • ലിമിറ്റഡ് എഡിഷൻ റാപ്പിഡ് റൈഡർ- യുമായി സ്കോഡ

റാപ്പിഡ് സെഡാന്റെ ലിമിറ്റഡ് എഡിഷന്‍ പതിപ്പായ റൈഡർ സ്‌കോഡ ഇന്ത്യയിൽ ഇറക്കി. ഒട്ടനവധി കോസ്‌മെറ്റിക്ക് പരിഷ്‌കാരങ്ങളോടും, ഫീച്ചറുകളോടും കൂടെയാണ് പുതിയ ലിമിറ്റഡ് എഡിഷന്റെ വരവ്. 

വാഹനത്തിന്റെ പ്രധാന കോസ്മെറ്റിക് പരിഷകാരങ്ങൾ മുമ്പില്‍ കറുത്ത നിറത്തിലുള്ള ഗ്രില്ല്, കറുത്ത ബി പില്ലറും സൈഡ് ഫോയിലുകളും, എബണി-സാന്‍ഡ് ഇരട്ട ടോണിലുള്ള അകത്തളം, പിന്നിലെ കറുത്ത ഡിക്കിയുടെ അറ്റം, ഐവറി നിറത്തിലുള്ള സീറ്റ് അപ്‌ഹോള്‍സ്റ്ററി, റാപ്പിഡ് എന്ന പേര് കൊത്തി വയ്ച്ചിരിക്കുന്ന വാഹനത്തിന്റെ സ്‌കഫ് പ്ലേറ്റുകൾ എന്നിവയാണ്.

അതിനു പുറമെ എടുത്തു പറയേണ്ട ഒട്ടനവധി ഫീച്ചറുകളും റാപ്പിഡ് റൈഡര്‍ നൽകുന്നു. ഇരട്ട എയര്‍ബാഗുകൾ, ആന്റി ഗ്ലെയര്‍ IRVM, ഉയരം ക്രമീകരിക്കാവുന്ന മൂന്ന് പോയിന്റ് സീറ്റ് ബെല്‍റ്റ്, റഫ് റോഡ് പാക്കേജ്, എഞ്ചിന്‍ ഇമ്മൊബിലൈസര്‍, ഫ്‌ളോട്ടിങ് കോഡ് സിസ്റ്റം, പിന്‍ ഗ്ലാസില്‍ ഡീഫോഗര്‍ എന്നിങ്ങനെ പോവുന്നു ഫീച്ചറുകൾ.

1.6 ലിറ്റര്‍ MPi പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ എത്തുന്നത്. 105 bhp കരുത്തും 153 Nm torque ഉം പരമാവധി സൃഷ്ടിക്കാന്‍ കഴിയുന്ന ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് സപ്പോർട്ടോടു കൂടിയ എൻജിനാണു കാറിൽ.

 ക്യാന്റി വൈറ്റ്, കാര്‍ബണ്‍ സ്റ്റീല്‍ എന്നീ രണ്ട് നിറങ്ങളിലാണ് വാഹനം ലഭ്യമാവുന്നത്. ആറു വര്‍ഷത്തേക്ക് വാഹനത്തിന് എല്ലാവിധ പരിപാലനവും നല്കുന്ന നിര്‍മ്മാതാക്കളുടെ സ്‌കോഡ ഷീല്‍ഡ് പ്ലസ്സ് പാക്കേജും പുതിയ റാപ്പിഡിന് ലഭിക്കും. 24 മണിക്കൂറും റോഡ് അസിസ്റ്റ്ന്‍സും ഈ സേവനത്തോടൊപ്പം ലഭിക്കും.ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട സിറ്റി, മാരുതി സിയാസ്, ഹ്യുണ്ടായി വെര്‍ണ, ടൊയോട്ട യാരിസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവയെല്ലാം അടങ്ങിയ C-സെഗ്‌മെന്റ് സെഡാന്‍ വിഭാഗത്തിലാണ് സ്‌കോഡ റാപ്പിഡ് റൈഡര്‍ മത്സരിക്കുന്നത്.  6.99 ലക്ഷം രൂപയാണ് പുതിയ സ്‌കോഡ റാപ്പിഡ് റൈഡറിന്റെ എക്‌സ്-ഷോറൂം വില.

Buy Visit Stores in CarKambolam Sell Close Join Club CK