beji peter 12-October-21
  • ഇൻഡ്യയിലെ വൻ വ്യവസായികൾ ചിലർ ഉപയോഗിക്കുന്നതു സാധാരണ കാറുകൾ..

സമ്പത്ത് കൂടുന്നതോടെ മിക്കവരും ആഢംബര വാഹനങ്ങൾ വാങ്ങിച്ചു കൂട്ടുക എന്നത് ലോകമെമ്പാടും സാധാരണ സംഭവിക്കുന്ന ഒന്നാണ്. 

 കോടിക്കണക്കിന് രൂപയുടെ ആസ്ഥി ഉണ്ടായിരുന്നിട്ടും സാധാരണ ജീവിതം നയിക്കുകയും നമ്മൾ സാധാരണ ഉപയോഗിക്കുന്ന കാറുകളിൽ ദൈനംദിന യാത്രകൾ നടത്തുകയും ചെയ്യുന്ന കുറച്ച് ബിസിനസുകാരുണ്ട്.

കുറച്ചുപേരെ നമുക്കൊന്നു കാണാം.

അസിം പ്രേംജി
ഇന്ത്യയിലെ ഏറ്റവും ധനികരിൽ ഒരാളായ വിപ്രോ ലിമിറ്റഡിന്റെ ചെയർമാൻ അസിം പ്രേംജി ലളിതമായി ജീവിക്കുന്ന ഒരാളാണ്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട അദ്ദേഹം ഇന്ത്യയിലെ ഐടി വ്യവസായത്തിന്റെ തലവൻ കൂടിയാണ്. ഏറ്റവും ആധുനികവും ആഢംബരവുമായ വാഹനങ്ങളിലൊന്ന് അദ്ദേഹത്തിന് എളുപ്പത്തിൽ സ്വന്തമാക്കാൻ ഒരു ബുദ്ധിമുട്ടുമില്ല.
 വര്ഷങ്ങളായിട്ടു ഒരു പഴയ മെർസിഡീസ് ബെൻസ് E-ക്ലാസാണ് അദ്ദേഹം ഉപയോഗിക്കുന്നത്.
അദ്ദേഹം ഇതുവരെ പുതിയ വാഹനത്തിലേക്ക് അപ്‌ഗ്രേഡുചെയ്‌തിട്ടില്ല.

രത്തൻ ടാറ്റ
തന്റെ സഹജീവികളോടുള്ള സ്‌നേഹത്തിന് പേരുകേട്ടയാളാണ് രത്തൻ ടാറ്റ. നിലവിൽ നാം നേരിടുന്ന പ്രതിസന്ധി ഘട്ടത്തിൽ സഹായം നൽകിയ ആദ്യത്തെ ബിസിനസുകാരിൽ ഒരാളാണ് അദ്ദേഹം. രത്തൻ ടാറ്റ ഒരു വലിയ കാർ പ്രേമി കൂടിയാണ്. 
ഫെറാറി കാലിഫോർണിയ, ക്രൈസ്ലർ, കാഡിലാക് തുടങ്ങി നിരവധി ഉയർന്ന ആഢംബര വാഹനങ്ങൾ എല്ലാം അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
വർഷങ്ങൾക്കുമുമ്പ് തന്റെ വിലയേറിയ കാറുകളുമായി ഞായറാഴ്ച രാവിലെ മറൈൻ ഡ്രൈവിൽ അദ്ദേഹത്തെ കാണാമായിരുന്നു. 
ഇതൊക്കെ ആണെൻകിലും ഹോണ്ട സിവിക് ആണ് അദ്ദേഹം സ്ഥിരമായി ഉപയോഗിക്കുന്ന കാർ, അത് മാത്രമല്ല അദ്ദേഹം മിക്കപ്പോഴും കാർ സ്വയം ഓടിച്ചിരുന്നു. ഇപ്പോൾ ഒരു ടാറ്റ നെക്സോണും അദ്ദേഹത്തിനുണ്ട്.

ആനന്ദ് മഹീന്ദ്ര
രാജ്യത്തെ അറിയപ്പെടുന്ന ബിസിനസുകാരിൽ ഒരാളാണ് ആനന്ദ് മഹീന്ദ്ര. 
എസ്‌യുവികളെ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് മഹീന്ദ്ര TUV300 ന്റെ രണ്ട് പതിപ്പുകൾ സ്വന്തമായിട്ടുണ്ട്. അതിലൊന്ന് കസ്റ്റമൈസ്ഡ് ആർമർ ബോഡി TUV300 ആണ്.
രണ്ടാമത്തേത് കസ്റ്റമൈസ് ചെയ്ത് ഒരു TUV300 പ്ലസ് പതിപ്പാണ്. വാഹനത്തിന് നൽകിയിരിക്കുന്ന തനതായ പെയിന്റ് ഷേഡ് കാരണം ഗ്രേ ഗോസ്റ്റ് എന്നാണ് അദ്ദേഹം ഈ വാഹനത്തിന് പേരിട്ടിരിക്കുന്നത്.
ഇതിലാണ് അദ്ദേഹത്തിന്റെ യാത്രകൾ കൂടുതലും..

നന്ദൻ നിലേകനി
 ഇദ്ദേഹം ഒരു സംരംഭകനും രാഷ്ട്രീയക്കാരനുമാണ്. IT ഭീമനായ ഇൻഫോസിസിന്റെ സഹസ്ഥാപകൻ കൂടിയാണ്.
ഒരു ആഢംബര കാറും അദ്ദേഹത്തിനില്ല, ഇപ്പോഴും എപ്പോഴും ഒരു ഇന്നോവയിലാണ് അദ്ദേഹത്തിന്റെ സഞ്ചാരം. IT മേഖലയിലെ പ്രശസ്തനായ വ്യക്തികളിൽ ഒരാളായ അദ്ദേഹം ഇന്ത്യയിൽ ആധാർ കാർഡുകൾ നൽകുന്ന സർക്കാർ സ്ഥാപനമായ UIDAI സ്ഥാപിക്കുന്നതിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്..

N.R. നാരായണ മൂർത്തി
ഇദ്ദേഹത്തിന്റെ പേരു കേൾക്കാത്തവർ ആരും കാണില്ല..
ഇപ്പൊഴും ഒരു സ്കോഡ ലോറയിൽ ആണ് സഞ്ചാരം. മൂർത്തിക്ക് ഒരു മഹീന്ദ്ര സ്കോർപിയോയും ഉണ്ട്.

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK