സുസുക്കി പരിചയപ്പെടുത്തിയ പുതിയ എക്രോസ് എസ്യുവിയെ ഉടൻ അന്താരാഷ്ട്ര വിപണിയിൽ ഇടംപിടിക്കും. ജാപ്പനീസ് കാർ നിർമാതാക്കളായ സുസുക്കി ടൊയോട്ട കമ്പനികൾ തമ്മിലുള്ള സഹകരണ വ്യവസായിക കരാർ പ്രകാരം ടൊയോട്ടയാണ് സുസുക്കിക്ക് വേണ്ടി വാഹനം നിർമിക്കുന്നത്.
ആക്രമണാത്മക രൂപകൽപ്പന, സാമ്പത്തിക മാനദണ്ഡങ്ങൾ, ഹൈബ്രിഡ് സാങ്കേതികവിദ്യ, പ്രായോഗികത എന്നിവയ്ക്ക് പേരുകേട്ട അഞ്ചാം തലമുറ RAV4 എസ്യുവി അടിസ്ഥാനമാക്കിയുള്ളതാണ് എക്രോസ്. മെലിഞ്ഞ ഹെഡ്ലാമ്പുകളും സംയോജിത ബൂമറാങ് ആകൃതിയിലുള്ള എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും ഉള്ള ഒരു പുതിയ ബ്ലാക്ക് ഫ്രണ്ട് ഗ്രിൽ, ഫോഗ് ലാമ്പ് സി ആകൃതിയിലുള്ള ബ്ലാക്ക് ഹൗസിംങ് എന്നിവയാണ് മുൻവശത്തെ വിശേഷങ്ങൾ. പിൻവശം ടൊയോട്ട RAV4 എസ്യുവിക്ക് സമാനമാണ്. തുരാകൃതിയിലുള്ള ബ്ലാക്ക് വീൽ ആർച്ചുകൾ, കറുത്ത സൈഡ് ക്ലാഡിംഗ്, ബ്ലാക്ക് റൂഫ് റെയിലുകൾ, റാക്ക്ഡ് വിൻഡ്ഷീൽഡ്, ക്രോംഡ് വിൻഡോ ലൈൻ, പിൻ ക്വാർട്ടർ ഗ്ലാസിന് പിന്നിലുള്ള ഒരു കിങ്ക് എന്നിവയാണ് മറ്റു സവിശേഷതകൾ. കൂടാതെ അടിവശത്തെ സംരക്ഷിക്കാൻ പരുക്കൻ രൂപത്തിലുള്ള സ്കിഡ് പ്ലേറ്റ് ഒരുക്കിയിട്ടുണ്ട്.
എക്രോസിന്റെ ക്യാബിനും RAV4-ന് സമാനമാണ്. വയർലെസ് ചാർജിംഗ് സൗകര്യം, ഫ്ലോട്ടിംഗ് ഒമ്പത് ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഭംഗിയായി സജ്ജീകരിച്ച സെന്റർ കൺസോൾ, ലേയേർഡ് ഡാഷ്ബോർഡ്, ധാരാളം ക്രോം ഘടകങ്ങൾ, മൾട്ടി-ഫങ്ഷണൽ സ്റ്റിയറിംഗ് വീൽ എന്നിവ ഇന്റീരിയറിൽ ഉൾപ്പെടുന്നു. മൾട്ടി മീഡിയ സിസ്റ്റം ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മിറർലിങ്ക് കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്നു. ബൂട്ട്സ്പെയ്സ് ശേഷി 490 ലിറ്ററാണ്. പിന്നിലെ സീറ്റുകൾ മടക്കിയാൽ ഇത് 1640 ലിറ്ററായി ഉയർത്താം.
സുസുക്കി എക്രോസ് എസ്.യു.വി RAV4-ന്റെ അതേ PHEV എൻജിൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. ഇത് പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന 2.5 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ഔദ്യോഗിക പവർ കണക്കുകൾ കമ്പനി പുറത്ത് വിട്ടിട്ടില്ല. ദ്രുതഗതിയിലുള്ള ആക്സിലറേഷൻ വാഗ്ദാനം ചെയ്തുകൊണ്ട് സുസുക്കി എക്രോസിന്റെ ഇലക്ട്രിക് മാത്രം 75 കിലോമീറ്റർ മൈലേജാണ് നൽകുന്നത്. ഇതിനായി 18.1 കിലോവാട്ട് ലി-അയൺ ബാറ്ററിയാണ് എസ്യുവിയെ സഹായിക്കുന്നത്.