Hashif Hashi 17-May-19

വരുന്നു അവൻ - ടാറ്റ ആൾട്രോസ്
  • വരുന്നു അവൻ - ടാറ്റ ആൾട്രോസ്
  • വരുന്നു അവൻ - ടാറ്റ ആൾട്രോസ്
  • വരുന്നു അവൻ - ടാറ്റ ആൾട്രോസ്
  • വരുന്നു അവൻ - ടാറ്റ ആൾട്രോസ്
  • വരുന്നു അവൻ - ടാറ്റ ആൾട്രോസ്

ടിയാഗൊയ്ക്കും നെക്‌സോണിനുമിടയില്‍ വരാനിരിക്കുന്ന ടാറ്റയുടെ കാർ - ആൾട്രോസ്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ പുതിയ ഹാച്ച്ബാക്കിനെ ടാറ്റ അവതരിപ്പിച്ചു കഴിഞ്ഞു.  ടാറ്റയുടെ ഇന്ത്യയിലെ ഇതുവരെയുള്ള കാറുകളിൽ വില കൂടിയ ഹാച്ച്ബാക്ക് ആവും ആൾട്രോസ്.

അർബൻ കാറുകളുടെ പുതിയ നിർവചനം ആവും ടാറ്റ ആൾട്രോസ്. ഭാവികാല ഡിസൈനും നൂതന ഫീച്ചര്‍ സൗകര്യങ്ങളും ആള്‍ട്രോസിന്റെ മാറ്റുകൂട്ടും. ടിയാഗൊയിലെ ഇംപാക്ട് ഡിസൈന്‍ ശൈലി മാറി ഹാരിയര്‍ എസ്‌യുവിയിൽ ടാറ്റ ഉപയോഗിച്ച ഇംപാക്ട് 2.0 മോഡല്‍ കാർ ആണ് ആൾട്രോസ്. കാറുകള്‍ക്ക് ഭാവികാല രൂപം സമര്‍പ്പിക്കുന്നതില്‍ ഇംപാക്ട് 2.0 ഡിസൈന്‍ നിര്‍ണായക പങ്കുവഹിക്കുന്നുണ്ട്.

ആൾട്രോസിന്റെ മുഖഭാവത്തിനു കറുപ്പഴകാണ്. വലിയ ഹെഡ്ലാമ്പുകൾ ബോണറ്റോളം കയറിയിരുന്നു, തൊട്ടുരുമ്മി ഫോഗ്‌ലാമ്പുകളും ഇരുണ്ട 'സ്‌മോക്ക്ഡ്' ശൈലിയാണ് പിറകില്‍ ടെയില്‍ലാമ്പുകള്‍ക്ക്. 3,988 mm നീളവും 1,754 mm വീതിയും 1,505 mm ഉയരവും കാര്‍ കുറിക്കും. വീല്‍ബേസ് നീളം 2,501 mm.

പൂര്‍ണ്ണ കറുപ്പ്് നിറത്തിലാണ് ഡാഷ്‌ബോര്‍ഡ് ഒരുങ്ങുന്നത്.  ഡാഷ്‌ബോര്‍ഡിന് നടുവിലെ വലിയ ഇന്‍ഫോടെയന്‍മെന്റ് യൂണിറ്റിൽ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ട്രോയ്ഡ് ഓട്ടോ കണക്ടിവിറ്റി ഫീച്ചറുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം ഒരുങ്ങും. സെമി ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററായിരിക്കും കാറില്‍. ശീതീകരിച്ച ഗ്ലോവ് ബോക്‌സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് സംവിധാനങ്ങള്‍ ക്യാബിന്‍ വിശേഷങ്ങളില്‍പ്പെടും. ALFA പ്ലാറ്റ്‌ഫോമായതുകൊണ്ട് ആള്‍ട്രോസിന് അകം വിശാലമായിരിക്കും. രണ്ടാംനിരയില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ ലെഗ്‌റൂം ലഭിക്കും. ശ്രേണിയില്‍ 17 അലോയ് വീലുകളുമായി ആള്‍ട്രോസ് മാത്രമായിരിക്കും  വില്‍പ്പനയ്ക്ക് വരിക.

മൂന്നു എഞ്ചിന്‍ ഓപ്ഷനുകള്‍ ആള്‍ട്രോസില്‍ ഒരുങ്ങുമെന്നാണ് വിവരം. 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍, 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ യൂണിറ്റുകള്‍ ആൾട്രോസിന് കരുത്തു പകരും എന്നാണ് റിപ്പോർട്ടുകൾ. പ്രാരംഭ മോഡലിൽ 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ആണ് ലഭ്യമാവുക. ടിയാഗൊയുടെ എഞ്ചിനാണിത്.  നെക്‌സോണിലെ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിന്‍ യൂണിറ്റുകള്‍ ഉയര്‍ന്ന ആള്‍ട്രോസ് മോഡലുകളില്‍ പ്രതീക്ഷിക്കാം. 102 bhp കരുത്തും 140 Nm torque ഉം സൃഷ്ടിക്കാന്‍ 1.2 ലിറ്റര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിന് ശേഷിയുണ്ട്. ടിയാഗൊയിലെ ഗിയർബോക്സ് തന്നെയാവും ആൾട്രോസിനും. ടാറ്റയുടെ പുതിയ ALFA (അജൈല്‍ ലൈറ്റ്‌വെയ്റ്റ് ഫ്‌ളെക്‌സിബിള്‍ അഡ്വാന്‍സ്ഡ്) പ്ലാറ്റ്‌ഫോമാണ് ആള്‍ട്രോസിന് അടിത്തറ.

പണത്തിനൊത്ത മൂല്യമായിരിക്കും ആൾട്രോസിനെ എതിരാളികളില്‍ നിന്നും വേറിട്ടുനിര്‍ത്തുക. മാരുതി ബലെനോ, ഹ്യുണ്ടായി എലൈറ്റ് i20 മോഡലുകള്‍ വാഴുന്ന പ്രീമിയം ശ്രേണിയിലേക്കാണ് ആള്‍ട്രോസിന്റെ നോട്ടം. ആയതിനാൽ ആറു മുതല്‍ എട്ടുലക്ഷം രൂപ വരെ ടാറ്റ ആള്‍ട്രോസിന് പ്രതീക്ഷിക്കാം.
By Hashif

Buy Visit Stores in CarKambolam Sell Close Join Club CK