Hashif Hashi 10 Days ago

ടൊയോട്ട ഗ്ലാൻസ; അറിയേണ്ടതെല്ലാം
  • ടൊയോട്ട ഗ്ലാൻസ; അറിയേണ്ടതെല്ലാം
  • ടൊയോട്ട ഗ്ലാൻസ; അറിയേണ്ടതെല്ലാം
  • ടൊയോട്ട ഗ്ലാൻസ; അറിയേണ്ടതെല്ലാം
  • ടൊയോട്ട ഗ്ലാൻസ; അറിയേണ്ടതെല്ലാം
  • ടൊയോട്ട ഗ്ലാൻസ; അറിയേണ്ടതെല്ലാം

ജൂൺ 6 നു വില്പനക്കെത്താനിരിക്കുകയാണ് ടൊയോട്ട ഗ്ലാൻസ. ടൊയോട്ടയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കാണ് ഗ്ലാൻസ. ഉടൻ തന്നെ ഡീലർഷിപ്പുകളിൽ ബുക്കിംഗ് ആരംഭിക്കും. മാരുതി സുസുക്കിയുമായുള്ള സഹകരണം മുന്‍നിര്‍ത്തി ജാപ്പനീസ് കമ്പനിയായ ടൊയോട്ട ലേബലൊട്ടിച്ച ബലെനോയാണ് പുതിയ ഗ്ലാന്‍സ. രാജ്യമെങ്ങുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ ഗ്ലാന്‍സ എത്തിക്കഴിഞ്ഞു.

ഗ്ലാൻസയുടെ പെട്രോൾ എൻജിൻ പതിപ്പാണ് വിപണിയിൽ ഇറങ്ങാൻ പോവുന്നത്. ഡീസൽ പതിപ്പിന് സാധ്യതയില്ല. G, V വകഭേദങ്ങള്‍ ടൊയോട്ട ഗ്ലാന്‍സയിലുണ്ടാവും. 82 bhp കരുത്തുള്ള 1.2 ലിറ്റര്‍ VVT, 90 bhp കരുത്തുള്ള 1.2 ലിറ്റര്‍ ഡ്യൂവല്‍ജെറ്റ് സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍ യൂണിറ്റുകള്‍ ഗ്ലാന്‍സയില്‍ തുടിക്കും.

G,V മോഡലുകളുടെ കൂടുതൽ വിശേഷങ്ങൾ:

ടൊയോട്ട ഗ്ലാന്‍സ G
ഗ്ലാന്‍സയുടെ പ്രാരംഭ വകഭേദമാണ് G. മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.2 ലിറ്റര്‍ സ്മാര്‍ട്ട് ഹൈബ്രിഡ് എഞ്ചിന്‍, ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 1.2 ലിറ്റര്‍ VVT എഞ്ചിന്‍ എന്നിങ്ങനെ 2 ഓപ്ഷനുകളിൽ ഗ്ലാൻസ G തിരഞ്ഞെടുക്കാം.

ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ബ്രേക്ക് അസിസ്റ്റ്, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെല്‍റ്റ്, വേഗ മുന്നറിയിപ്പ് സംവിധാനം, മുന്‍ ഫോഗ് ലാമ്പുകള്‍, പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍ തുടങ്ങിയവ ഹാച്ച്ബാക്കില്‍ യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമാക്കും.

എല്‍ഇഡി പ്രൊജക്ടര്‍ യൂണിറ്റുകളാണ് ഹെഡ്‌ലാമ്പുകള്‍. പവര്‍ മിററുകള്‍, 16 ഇഞ്ച് വലുപ്പമുള്ള ഡയമണ്ട് കട്ട് അലോയ് വീലുകള്‍, 7.0 ഇഞ്ച് വലുപ്പമുള്ള സ്മാര്‍ട്ട് പ്ലേകാസ്റ്റ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങിയ സവിശേഷതകളും ഗ്ലാന്‍സ G -യിലുണ്ട്. ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, യുഎസ്ബി, ബ്ലുടൂത്ത്, AUX കണക്ടിവിറ്റി ഓപ്ഷനുകള്‍ ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റ് അവകാശപ്പെടും. നാലു സ്പീക്കറുകളും രണ്ടു ട്വീറ്ററുകളും കാറില്‍ അടിസ്ഥാന ഫീച്ചറുകളായി ഒരുങ്ങുന്നു. ഓഡിയോ കണ്‍ട്രോള്‍ ബട്ടണുകള്‍ക്കൊപ്പമാണ് സ്റ്റീയറിങ് വീലിന്റെ ഒരുക്കം.

മറ്റു വിശേഷങ്ങള്‍: പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/സ്റ്റോപ്പ്, സെന്‍ട്രല്‍ ലോക്കിങ് സംവിധാനമുള്ള കീലെസ് എന്‍ട്രി, ടെലിസ്‌കോപിക് സ്റ്റീയറിങ്, മുന്‍/പിന്‍ ഹെഡ്‌റെസ്റ്റുകള്‍, പവര്‍ വിന്‍ഡോ, വിഭജിക്കാവുന്ന ആംറെസ്റ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെ നീളും.

ടൊയോട്ട ഗ്ലാന്‍സ V
ഗ്ലാന്‍സയുടെ ഉയര്‍ന്ന മോഡലാണ് V. G മോഡലിലെ മുഴുവന്‍ ഫീച്ചറുകളും V മോഡലിലേക്കും കമ്പനി പകര്‍ത്തിയിട്ടുണ്ട്. ഒപ്പം പിന്‍ പാര്‍ക്കിങ് ക്യാമറയും ഓട്ടോമാറ്റിക് എല്‍ഇഡി ഹെഡ്‌ലാമ്പുകളും ഗ്ലാന്‍സ G വകഭേദം കൂടുതലായി അവകാശപ്പെടും.

മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളോടെ 1.2 ലിറ്റര്‍ VVT എഞ്ചിന്‍ ആണ് ഗ്ലാൻസ V ക്കു കരുത്ത് പകരുന്നത്.

തുകല്‍ വിരിച്ച സ്റ്റീയറിങ് വീലുണ്ടെന്നതൊഴികെ അകത്തളത്തില്‍ വലിയ മാറ്റങ്ങളുണ്ടാവില്ല. രണ്ടു വര്‍ഷം/നാല്‍പ്പതിനായിരം കിലോമീറ്റര്‍ വാറന്റിയായ ബാലെനോയിൽ നിന്നും വ്യത്യസ്തമായി മൂന്നു വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റിക്കൊപ്പമാണ് ടൊയോട്ട ഗ്ലാന്‍സ വില്‍പ്പനയ്ക്ക് വരിക.

Compiled by Hashif

Buy Visit Stores in CarKambolam Sell Close Join Club CK