Hashif Hashi 5-July-19
  • ടാറ്റ കസീനി: ഹാരിയർ ഏഴു സീറ്റർ
  • ടാറ്റ കസീനി: ഹാരിയർ ഏഴു സീറ്റർ
  • ടാറ്റ കസീനി: ഹാരിയർ ഏഴു സീറ്റർ
  • ടാറ്റ കസീനി: ഹാരിയർ ഏഴു സീറ്റർ
  • ടാറ്റ കസീനി: ഹാരിയർ ഏഴു സീറ്റർ
  • ടാറ്റ കസീനി: ഹാരിയർ ഏഴു സീറ്റർ

2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച വലിയ എസ്.യു.വിയാണ് ഏഴു സീറ്റര്‍ ഹാരിയര്‍. ബസെഡ് എന്ന പേരിലാണ് ജനീവയില്‍ ഏഴു സീറ്റര്‍ മോഡല്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും ഇന്ത്യയില്‍ കസീനിയെന്ന പേരിലാകും എസ്‌യുവിയെ ടാറ്റ കൊണ്ടുവരിക. 

ഈ വര്ഷാവസാനത്തോടെയോ അല്ലെങ്കിൽ അടുത്ത വർഷാരംഭത്തിലോ കസീനിയെ പ്രതീക്ഷിക്കാം. അതിലുപരി പുത്തൻ റിപ്പോർട്ടുകൾ പറയുന്നത് ഹെക്‌സയുടെ കാലനാകും ടാറ്റ കസീനി എന്നാണ്. പുതിയ ഏഴു സീറ്റര്‍ എസ്‌യുവി എത്തുന്ന പശ്ചാത്തലത്തില്‍ നിരയില്‍ ഹെക്‌സ തുടരുന്നതിനോട് ടാറ്റയ്ക്ക് താത്പര്യമില്ല. അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ കര്‍ശനമാവുന്ന ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങളും ഹെക്‌സുടെ പിന്‍വാങ്ങലിനുള്ള കാരണമാകും. 

ഹെക്‌സയിലെ 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ ബിഎസ് VI നിലവാരത്തിലേക്ക് ടാറ്റ പുനരാവിഷ്‌കരിക്കും. അപ്പോള്‍പ്പിന്നെയെ പിൻവലിക്കാനുള്ള കാരണം എന്തെന്നാൽ പരിഷ്‌കരിക്കുന്ന 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പാസഞ്ചര്‍ കാറുകള്‍ക്ക് നല്‍കാന്‍ കമ്പനിക്ക് ഉദ്ദേശ്യമില്ല. വാണിജ്യ വാഹനങ്ങള്‍ക്ക് വേണ്ടി മാത്രമാണ് 2.2 ലിറ്റര്‍ ശേഷിയുള്ള എഞ്ചിനെ ടാറ്റ പുതുക്കുന്നത്. പാസഞ്ചര്‍ നിരയിലെ ഉയര്‍ന്ന മോഡലുകള്‍ക്ക് ഇനി നിലവില്‍ ഹാരിയറിലുള്ള 2.0 ലിറ്റര്‍ ക്രൈയോട്ടെക്ക് ഡീസല്‍ എഞ്ചിനായിരിക്കും ടാറ്റ നിശ്ചയിക്കുക. കസീനിയിലും ഇതേ എൻജിൻ തന്നെ പ്രതീക്ഷിക്കാം. 138 bhp കരുത്തും 350 Nm torque ഉം സൃഷ്ടിക്കാന്‍ ടാറ്റ ഹാരിയര്‍ നിലവില്‍ പ്രാപ്തമാണ്. കസീനിയില്‍ 170 bhp വരെ കരുത്തുത്പാദനം ഉണ്ടായേക്കാം. ആറു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ വിപണിയിൽ കസീനിക്കുണ്ടാവും

ഹ്യുണ്ടായിയില്‍ നിന്നും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് കമ്പനി കടമെടുക്കും. നിലവില്‍ മാനുവല്‍ ഗിയര്‍ബോക്‌സ് മാത്രമുള്ള ഹാരിയറിന്റെ ആറു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് പതിപ്പും ഉടൻ തന്നെ ടാറ്റ വിപണിയിൽ എത്തിക്കും.

എംജി ഹെക്ടറിന്റെ കടന്നുവരവും കിയ സെല്‍റ്റോസിന്റെ അവതരണവും ശക്തമായ ഭീഷണി ഹാരിയറിനെതിരെ ഉയർത്തുന്നുണ്ട്. ഈ അവസരത്തില്‍ ഹാരിയര്‍ ഓട്ടോമാറ്റിക്ക് കമ്പനിയെ സംബന്ധിച്ച് അനിവാര്യമാണ്.

Buy Visit Stores in CarKambolam Sell Close Join Club CK