Hashif Hashi 14 Day(s) ago
  • ബ്ലാക്ക്‌ എഡിഷനുമായി ടാറ്റ ഹരിയർ
  • ബ്ലാക്ക്‌ എഡിഷനുമായി ടാറ്റ ഹരിയർ
  • ബ്ലാക്ക്‌ എഡിഷനുമായി ടാറ്റ ഹരിയർ
  • ബ്ലാക്ക്‌ എഡിഷനുമായി ടാറ്റ ഹരിയർ
  • ബ്ലാക്ക്‌ എഡിഷനുമായി ടാറ്റ ഹരിയർ
  • ബ്ലാക്ക്‌ എഡിഷനുമായി ടാറ്റ ഹരിയർ

ഇന്ത്യന്‍ വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ മത്സരമുള്ള വിഭാഗമായ എസ്‌യുവി ശ്രേണിയിൽ ജനപ്രിയ മോഡലായി മാറിയ വാഹനമാണ് ടാറ്റ മോട്ടോര്‍സിന്റെ ഹാരിയര്‍. ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാഹനം പരിഷ്‌ക്കരിക്കുന്നതിലും ടാറ്റ വളരെ മുമ്പിലാണ്. ഈ ശ്രേണിയിലെ എതിരാളികളുമായി പിടിച്ചുനില്‍ക്കാന്‍ ബ്ലാക്ക് എഡിഷന്‍ ഹാരിയറുമായി  അടുത്ത മാസം വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

എംജി ഹെക്ടര്‍, കിയ സെല്‍റ്റോസ് എന്നീ വാഹനങ്ങള്‍ എത്തുന്നതോടെ പ്രതാപം നഷ്ടപ്പെടാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്‌ കമ്പനിയുടെ ഈ തീരുമാനം. നിലവിലെ വില്‍പ്പനയും ജനപ്രീതിയും നിലനിര്‍ത്താന്‍ ഹാരിയറിന്റെ ബ്ലാക്ക് എഡീഷന്‍ പതിപ്പ് കമ്പനിയെ സഹായി ക്കുമെന്ന പ്രതീക്ഷയിലാണ് ടാറ്റ. ഹാരിയറില്‍ വരുത്തുന്ന രണ്ടാമത്തെ നവീകരണമാണിത്. ഡ്യുവല്‍-ടോണ്‍ എക്‌സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളായിരുന്നു ആദ്യത്തേത്. 10,000 യൂണിറ്റുകള്‍ വിപണിയിലെത്തിയപ്പോഴാണ് ടാറ്റ ഡ്യുവല്‍ ടോണ്‍ ഓപ്ഷനുകള്‍ ചേര്‍ത്തത്.

പുതിയ എഡിഷനിൽ കറുപ്പഴക് അതി മനോഹരമാണ്. കറുത്ത നിറത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകൾ, മുന്നിലും പിന്നിലും കറുത്ത സ്കിഡ് പ്ലേറ്റുകൾ എന്നിവയും വാഹനത്തെ പൂർണമായും കറുപ്പാക്കുന്നു. കറുത്ത നിറത്തിലാണ് ഇന്റീരിയറുകളും. സീറ്റുകളിലും ഡോര്‍ പാഡുകളിലും തവിട്ട് നിറത്തിലുള്ള അപ്‌ഹോള്‍സ്റ്ററിക്കു പകരം കറുപ്പ് നിറം ഉള്‍പ്പെടുത്തിയപ്പോള്‍ മുമ്പ് വുഡന്‍ ഫിനീഷിങ്ങില്‍ നല്‍കിയിരുന്ന പാനലുകള്‍ ഇത്തവണ ഗ്രേ കളറിലേക്ക് മാറിയിട്ടുണ്ട്. കാഴ്ചയിലെ ഈ മാറ്റങ്ങൾ അല്ലാതെ മറ്റൊന്നും നിർമാതാക്കൾ വരുത്തിയിട്ടില്ല.

ഹ്യുണ്ടായില്‍ നിന്നുള്ള പുതിയ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹാരിയര്‍ അവതരിപ്പിക്കും. കൂടാതെ ഓള്‍ വീല്‍ ഡ്രൈവ് വകഭേദവും കമ്പനി പുറത്തിറക്കും. എന്നാല്‍ ഈ മോഡല്‍ എപ്പോല്‍ വിപണിയിലെത്തുമെന്ന് വ്യക്തമല്ല. ഒരു ആക്‌സസറി ഘടകമായി സണ്‍റൂഫിനെ ടാറ്റ വിപണിയിലെത്തിച്ചിരുന്നു. 95,066 രൂപ നിരക്കിൽ നിലവിലെ ഉപഭോക്താക്കള്‍ക്കും സൺറൂഫ് ലഭ്യമാവും.

നിലവില്‍ 13 ലക്ഷം മുതല്‍ 16.78 ലക്ഷം രൂപ വരെയാണ് ടാറ്റ ഹാരിയറിന്റെ വില. എം‌ജി ഹെക്ടർ, മഹീന്ദ്ര XUV 500, ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ക്രെറ്റ എന്നീ വാഹനങ്ങളാണ് ഹാരിയറിന്റെ വിപണിയിലെ എതിരാളികള്‍. കൂടാതെ വരാനിരിക്കുന്ന കിയ സെൽറ്റോസും ഈ ശ്രേണിയില്‍ ഹാരിയറിന് വെല്ലുവിളി ഉയര്‍ത്തും.

Buy Visit Stores in CarKambolam Sell Close Join Club CK