beji peter 31-May-22
  • Tata Nexon Ev Max
  • Tata Nexon Ev Max
  • Tata Nexon Ev Max
  • Tata Nexon Ev Max

പഴശ്ശിയുടെ യുദ്ധമുറകൾ കമ്പനി കാണാൻ ഇരിക്കുന്നതെ ഉള്ളു എന്ന് പറയും പോലെ Tata എന്താണെന്ന് ജനങ്ങൾ ഇനി കാണാൻ ഇരിക്കുന്നതേ  ഉള്ളു, അത്രയ്ക്കുണ്ട് ടാറ്റയുടെ വളർച്ച..

ഞാനും എന്റെ സുഹൃത്തുക്കൾ ആയ paulson and Eby യും,കൂടെ Tata Gokulam മോട്ടോർസിലെ shyam കൂടി ആണ് Nexon ev ആയിട്ട് drive പോയത്..

അങ്കമാലി നിന്നാണ് യാത്ര തുടങ്ങിയത് അത്യാവശ്യം എല്ലാ ടെറയിനിലും വാഹനം ഓടിച്ചു നോക്കി..
Trissur നിന്നും ഞാൻ driving സീറ്റിൽ കേറിയപ്പോൾ 130 km സ്പീഡിൽ പോയത് പാലക്കാട്‌ എത്തി nmr ബിരിയാണി കഴിക്കണം എന്നുള്ള ആഗ്രഹവും നല്ല വിശപ്പും ഒരു കാരണം ആയിരുന്നു.

ഹൈവേയിൽ Nexon EV Max അതിശയകരമാണ്. ശക്തമായ ഒരു ഇലക്ട്രിക് മോട്ടോറിന്റെ ഒരു ഗുണം,യാത്രയിൽ മറ്റ് കാറുകളെ എളുപ്പത്തിൽ overtake ചെയ്യാൻ സാധിക്കുന്നു, ഒരു ഡൗൺഷിഫ്റ്റിനായി കാത്തിരിക്കേണ്ടതില്ല..ആക്‌സിലറേറ്റർ പെഡൽ ഒന്നമർത്തിയാൽ മതി , മറ്റ് റോഡ് ഉപയോക്താക്കൾ ഈ "പച്ച നമ്പർ പ്ലേറ്റ്" കാറിന്റെ pickup കണ്ട് ആശ്ചര്യപ്പെടും
..ഞങ്ങൾ 3 പേരും Nexon ev മാറി മാറി ഓടിച്ചു..

ഞങ്ങൾ Nexon ev ഓടിച്ചപ്പോൾ കിട്ടിയ mileage..., normal സ്പീഡിൽ മര്യാദക്ക് ഓടിച്ചപ്പോൾ 340 km കിട്ടി,over സ്പീഡിലും rash driving ആയും ഓടിച്ചപ്പോൾ 300 km കിട്ടി ..
Regeneration എന്താണെന്ന് മനസ്സിലാക്കി ഓടിച്ചു കഴിഞ്ഞാൽ 400 km കിട്ടും എന്നുള്ളത് ഉറപ്പാണ്..(കമ്പനി പറയുന്നത് 437 km)

ഇടക്കൊന്നു charging സ്റ്റേഷനിൽ കേറി,, fast charging 1 വാട്ട് ന് 15 രൂപ,15 minute കൊണ്ട് 15%charge കേറി..
Nexon ev ക്ക് 2 type charger ലഭ്യമാണ്.. അതിൽ 3.3 kw charger 15 മണിക്കൂറും, 7.2 kw Ac fast charger 6.5 മണിക്കൂറും എടുക്കും full charge ആകാൻ.. ഇപ്പോൾ പല സ്ഥലങ്ങളിലും charging station ഉണ്ട്,,അതിൽ 50 kw DC fast charging ആണ്, ഒരു മണിക്കൂർ കൊണ്ട് ഏതാണ്ട് 80% charge കേറും..charging സ്റ്റേഷനിൽ charge ചെയ്യാൻ ആയിട്ട് ഒരു application ഉണ്ട് അത് playstore നിന്നും install ചെയ്യുക,നമ്മുടെ bank account ഈ അപ്ലിക്കേഷൻ ആയി link ചെയ്യണം, അതിൽ charging station എവിടെ ഒക്കെ ഉണ്ടെന്നു കാണിക്കും,,(google map എടുത്ത നോക്കിയാലും charging station അറിയാം )എല്ലാ charging സ്റ്റേഷനിലും നമുക്ക് തന്നെ car charge ചെയ്യാൻ പറ്റുന്നത് ആണ്,, ..

എന്തൊക്കെ പറഞ്ഞാലും താള് അല്ലെ കറി എന്നൊരു ചീത്ത പേര് ടാറ്റയ്ക്ക് ഉള്ളത്  ഈ വാഹനം ഓടിച്ചു കഴിഞ്ഞാൽ ആരും പറയില്ല..

Suspension പഴയ ev യെക്കാൾ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് , ചെറിയ കുഴികൾ ഒന്നും അറിയുന്ന പോലുമില്ല ..front ventilated seat കൊള്ളാം.. Auto rain sensering wiper, harman music, sunroof, wireless charger ,illuminated gear knob, cruise control അങ്ങിനെ ആകെ കൂടി ഒരു premium suv .

പുറകിലെ സീറ്റിലും യാത്ര സുഖകരമാണ്.. പുറകിലെ armrest ന് എന്തോ ഒരു പോരായ്‍മ feel ചെയ്തു..

Power 141 bhp (old ev 127 bhp)

8 വർഷം അല്ലെങ്കിൽ 1.6 ലക്ഷം km battery warranty കമ്പനി നൽകുന്നുണ്ട്.. Periodic സെർവിസിന് വലിയ cost വരില്ല (oil change പോലുള്ള കാര്യങ്ങൾ ഇതിനില്ലല്ലോ )

Exshowroom price 19.70 lakhs and 21.35 lakhs..

പല റിവ്യൂ വിലും പറയുന്നത് കേട്ടു regeneration ഉള്ളപ്പോൾ power കുറവില്ല എന്ന്,, regenerative braking എന്നത് ആക്സിലേറ്ററിൽ നിന്നും കാൽ എടുക്കുമ്പോൾ ഉണ്ടാകുന്നതാണ് അത് power ആയി യാതൊരു ബന്ധവും ഇല്ല..അതുപോലെ ഒരിക്കലും full ചാർജിൽ regeneration work ചെയ്യില്ല..10% charge കുറഞ്ഞതിനു ശേഷമേ Regen സ്റ്റാർട്ചെയ്യുക ഉള്ളു..

ടാറ്റയുടെ സർവീസ് പൊതുവെ എല്ലാവരും അത്ര ത്രപ്തരല്ല .. അതൊക്കെ നല്ല രീതിയിൽ മെച്ചപ്പെടുത്താൻ ഉള്ള നടപടികൾ കമ്പനിയുടെ ഭാഗത്തു നിന്നും ഉണ്ട് എന്നാണ് കേൾക്കുന്നത്, അതിനുള്ള നടപടികൾ തുടങ്ങി കഴിഞ്ഞു..(Tata വാഹനങ്ങളുടെ  പെർഫോമൻസിലും  ക്വാളിറ്റിയിലും  വലിയ  കുറ്റമൊന്നും  പറയാൻ ഇല്ല  എന്നു വന്നപ്പോൾ
ടാറ്റാ യുടെ സർവീസ്  മോശമാണെന്ന്  ഒരു  പ്രചാരണം ഉണ്ട് . . ടാറ്റ യുടെ സർവീസ്  നൂറു ശതമാനവും
പെർഫെക്റ്റ്  ആണെന്ന്  ഞാൻ പറയില്ല , ചെറിയ  ചെറിയ  പ്രശ്നങ്ങൾ  ഉണ്ടാകാം മിക്കവാറും  എല്ലാ കമ്പനികൾക്കും ഇതുപോലെയുള്ള  പ്രശ്‌നങ്ങൾ  ഉണ്ട്  എന്ന്  എല്ലാവർക്കും  അറിയാം . പക്ഷെ  ടാറ്റ യുടെ  കാര്യം  വരുമ്പോൾ അവയോക്കെ  വലിയ  പ്രശ്നങ്ങളാക്കി  പരത്തുന്നത് എന്താണാവോ )
.പലരും പറയുന്ന ഒരഫിപ്രായം ഉണ്ട് ടാറ്റയുടെ emblum എടുത്തു കളഞ്ഞിട്ട് വാഹനം കൊണ്ട് നടക്കണം.. കാലം അതിനൊരു മാറ്റം വരുത്തും..

nexon ev എങ്ങനെ ഉണ്ടെന്നു ചോദിച്ചപ്പോൾ എന്റെ സുഹൃത്ത് തന്ന മറുപടി nexon ev യിൽ അദ്ദേഹം പ്രതീക്ഷിച്ചതിലും കൂടുതൽ കിട്ടി എന്ന് പറയുകയും Nexon ev book ചെയ്യാനും എന്റെ സുഹൃത്ത് മറന്നില്ല..

Beji peter
9746573979

Thanks
Paulson Paul & Eby George

Special Thanks
Afsal Gokulam motors

Syam Gokulam motors
+918921198164

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK