Hashif Hashi 6-August-19
  • നെക്‌സോൺ ഫേസലിഫ്റ്റ്- പ്രധാന മാറ്റങ്ങൾ
  • നെക്‌സോൺ ഫേസലിഫ്റ്റ്- പ്രധാന മാറ്റങ്ങൾ
  • നെക്‌സോൺ ഫേസലിഫ്റ്റ്- പ്രധാന മാറ്റങ്ങൾ
  • നെക്‌സോൺ ഫേസലിഫ്റ്റ്- പ്രധാന മാറ്റങ്ങൾ
  • നെക്‌സോൺ ഫേസലിഫ്റ്റ്- പ്രധാന മാറ്റങ്ങൾ
  • നെക്‌സോൺ ഫേസലിഫ്റ്റ്- പ്രധാന മാറ്റങ്ങൾ

വിപണിയില്‍ ടാറ്റയ്ക്ക് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കി കൊടുത്ത മോഡലാണ് നെക്‌സോണ്‍. ടാറ്റ നെക്സോണ്‍ ഫേസലിഫ്റ്റ് ബിഎസ് V1 പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റ മോട്ടേര്‍സ്. പല ഘട്ടങ്ങളിലും മോഡലില്‍ നിരവധി മാറ്റങ്ങളും കമ്പനി പരീക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് നെക്‌സോൺ XT+ പതിപ്പ് പുറത്തു വന്നത്.

ഈ സെഗ്മെന്റില്‍  മറ്റ് മോഡലുകള്‍ മുഖം മിനുക്കിഎത്തിയതോടെ നെക്‌സോണിന്റെ വിപണിയില്‍ ഇടിവ് തട്ടി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ രണ്ടാമത്തെ എസ്‌യുവിയായ നെക്‌സോണിന്റെ ഫേസ് ലിഫ്റ്റ് അതിനാൽ തന്നെ നിരത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് കമ്പനി. ഒട്ടേറെ മാറ്റങ്ങൾ ഫേസ് ലിഫ്റ്റ് പതിപ്പിൽ കാണാം. മോഡലില്‍ മുന്‍വശത്ത് ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കി. ഗ്രില്ലിലും, ഹെഡ്‌ലാമ്പിലും മാറ്റം പ്രതാക്ഷിക്കാം. എന്നാല്‍ പിന്നീട് എത്തുന്ന മോഡലുകളില്‍ മുന്‍വശത്തെ ഡിസൈനില്‍ വലിയ അഴിച്ചുപണികൾ നടത്തുമെന്ന് കമ്പനി അറിയിച്ചു. ടാറ്റയുടെ തന്നെ ഹാരിയറിന്റെ ഡിസൈന്‍ ശൈലിയോടെയാകും വിപണിയില്‍ എത്തുക.

മോഡലിലെ അകത്തളത്തിലെ പ്രധാന മാറ്റം പുതിയ സ്റ്റിയറിങ് വിലും, അതിനൊപ്പം തന്നെ നല്‍കിയിരിക്കുന്ന ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകളുമാണ്. ഇത് ഉള്‍പ്പെടുത്തിയതോടെ യാത്രയെ കൂടുതല്‍ എളുപ്പമുള്ളതാക്കിമാറ്റുമെന്നാണ് കമ്പനി അറിയിച്ചത്. ടാറ്റയുടെ ആദ്യ പ്രീമിയം ഹാച്ച്ബാക്കായ ആള്‍ട്രോസിന്റെ അതേ മാതൃകയിലുള്ള സ്റ്റിയറിങ് വിലാണിത്. 

  നിലവില്‍ X1 പ്ലാറ്റ്‌ഫോമില്‍ എത്തുന്ന നെക്‌സോണിന്റെ അടുത്ത തലമുറ അല്‍ഫ പ്ലാറ്റ്‌ഫോമിലാണ് ഒരുങ്ങുന്നത്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കുന്ന പ്ലാറ്റ്ഫോമാണിതെന്നാണ് ടാറ്റ അവകാശപ്പെടുന്നത്. പരിഷ്‌കാരങ്ങളുടെ ഭാഗമായി XT, XZ, XZ പ്ലസ്, XZA പ്ലസ് മോഡലുകളില്‍ പുതിയ റൂഫ് റെയിലുകളും ഒരുങ്ങും.  

ഫെയ്‌സ്‌ലിഫ്റ്റില്‍ 1.2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനും അപ്‌ഡേറ്റ് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ ലഭ്യമാണ്. ബിഎസ് VI നിലവാരത്തിലുള്ള എൻജിനുകളാവും ഇവ. 
 
ഇരു എഞ്ചിനിലും നെക്‌സോണ്‍ ശക്തനാണ്. എന്നാല്‍ അതിനേക്കാള്‍ ഉയര്‍ന്ന പെര്‍ഫോമെന്‍സ് കാഴ്ച വെയ്ക്കുന്ന ഒരു മോഡല്‍ നെക്‌സോണില്‍ നിന്നും വിപണിയില്‍ എത്തുമെന്ന് കമ്പനി അറിയിച്ചു. JTP ബാനറില്‍ ആയിരിക്കും മോഡല്‍ നിരത്തിലെത്തുക. ടാറ്റ ടിയാഗൊ, ടിഗോര്‍ പതിപ്പുകള്‍ക്ക് ശേഷം JTP ബാനറില്‍ ടാറ്റയില്‍ നിന്നും നിരത്തിലെത്തുന്ന മോഡലായിരിക്കും നെക്‌സോണ്‍. നിരത്തിലുള്ള നെക്‌സോണില്‍ നിന്നും JTP ബാനറില്‍ എത്തുന്ന മോഡല്‍ കൂടുതല്‍ കരുത്തുള്ള മോഡലായിരിക്കും.

മഹീന്ദ്ര എക്‌സ്യു V300, മാരുതി സുസുക്കി വിറ്റാര ബ്രേസ, ഫോര്‍ഡ് ഇകോസ്‌പോര്‍ട് തുടങ്ങിയവരാണ് ഇന്ത്യയിലെ നെക്‌സോണിന്റെ എതിരാളികള്‍. നെക്‌സോണിന്റെ ഇലക്ട്രിക്ക് പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കുമെന്നും കമ്പനിയിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.

Buy Visit Stores in CarKambolam Sell Close Join Club CK