Hashif Hashi 18-July-19
  • ഹെക്സയെ പിൻവലിക്കില്ലെന്ന് ടാറ്റ
  • ഹെക്സയെ പിൻവലിക്കില്ലെന്ന് ടാറ്റ
  • ഹെക്സയെ പിൻവലിക്കില്ലെന്ന് ടാറ്റ
  • ഹെക്സയെ പിൻവലിക്കില്ലെന്ന് ടാറ്റ
  • ഹെക്സയെ പിൻവലിക്കില്ലെന്ന് ടാറ്റ
  • ഹെക്സയെ പിൻവലിക്കില്ലെന്ന് ടാറ്റ

ടാറ്റ ഹെക്‌സയുടെ ഉത്പാദനം നിര്‍മ്മാതാക്കള്‍ നിര്‍ത്താന്‍ പോകുന്നു എന്ന് കുറച്ച് കാലങ്ങളായി പരക്കുന്ന വാര്‍ത്തകള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് ടാറ്റ. ബിഎസ് VI നിലവാരങ്ങള്‍ രാജ്യത്ത് ബിഎസ് VI നിലവാരങ്ങള്‍ നടപ്പിലാക്കുന്നതോടെ ഹെക്‌സക്കു പകരക്കാരനായി ടാറ്റ ഹാരിയറിന്റെ ഏഴ് സീറ്റ് പതിപ്പായ ബുസ്സാര്‍ഡ് വരുമെന്നായിരുന്നു റിപ്പോർട്ടുകൾ.


അടുത്തിടെ പുറത്തു വന്ന വാര്‍ത്തകള്‍ എല്ലാം നിഷേധിച്ചു കൊണ്ട് ടാറ്റയുടെ മറുപടി ഇങ്ങനെ ആയിരുന്നു. 'തങ്ങളുടെ എഞ്ചിനിയറിങ്ങിന്റെയും സ്റ്റൈലിങ്ങിന്റെയും എല്ലാ കഠിനാധ്വാനവും ഏറ്റവും മികച്ച രീതിയില്‍ ഉള്‍ക്കൊണ്ട ഹെക്‌സ എന്നും തങ്ങള്‍ക്ക് വളരെ അഭിമാനമാണ്. ഹെക്‌സയോടുള്ള ഉടമകളുടെ സ്‌നേഹവും പാഷനും വിലമതിക്കാനാവാത്തതാണ്.' ഹെക്‌സയുടെ ഉത്പാദനം നിര്‍ത്തുന്നതിനല്ല വില്‍പ്പന കൂടുതല്‍ വികസിപ്പിക്കുന്നതിനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ടാറ്റ പ്രതികരിച്ചു.

വളരെയധികം പ്രീമിയം ഫീച്ചറുകളോടെ 2017 ജനുവരിയിലാണ് വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. ടാറ്റ ഹെക്‌സയുടെ ഹൃദയം 2.2 ലിറ്റര്‍ വേരിക്കോര്‍ 400 എഞ്ചിനാണ്. രണ്ട് തരം ട്യൂണിംഗ് എൻജിനുണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സോടെ 148 bhp കരുത്തും 320 torque ഉം സൃഷ്ടിക്കുന്ന താഴ്ന്ന പതിപ്പ് വരുന്നു. 156 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്ന ഉയർന്ന വകഭേദത്തിൽ ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സും, ഓട്ടോമാറ്റിക്ക് ഗിയർബോക്സും വരുന്നുണ്ട്. ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാൻ കഴിയുന്ന സംവിധാനമായ ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് ഹെക്സയിൽ വരുന്നു. ഓഫ് റോഡ് പാതകളിലും ചെളിയിലും അനായാസം മുന്നേറാൻ ഇത് വാഹനത്തെ സഹായിക്കും.

നിലവിലുള്ള പഴയ ബിഎസ് IV കംപ്ലെയിന്റ്‌ വേരിക്കോർ എൻജിൻ ബിസ് VI ലേക്ക് ഉയർത്താൻ വൻ ചിലവ് വരും. എന്നാൽ വാഹനത്തിൻടെ വില്പന അത്രത്തോളം ഇല്ല എന്നതാണ് ടാറ്റ ഹെക്സ നിർത്താന്ന പോകുന്നു എന്നു പരന്ന വാർത്തയ്ക്കു പിന്നിൽ. എന്നാൽ ഹെക്സയെ തങ്ങളുടെ പ്രീമിയം വാഹനമായി തുടരുവനാണ് ടാറ്റായുടെ തീരുമാനം.

Buy Visit Stores in CarKambolam Sell Close Join Club CK