beji peter 5 Day(s) ago
  • മഴയത്തു വാഹനം ഓടിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ..

മഴയത്തു വാഹനം ഓടിയ്ക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ..


1 തേയ്മാനം വന്ന ടയറുകൾ മാറ്റി പുതിയത് ഇടുക.

2 അലൈന്മെന്റ് ക്രത്യമായി ചെക്ക് ചെയ്യുക.

3 ബ്രേക്ക് പാടുകൾ പരിശോധിച്ചു പാഡ് തീർന്നട്ടില്ല എന്നുറപ്പ് വരുത്തുക

4 ടയർ air ഇത്തിരി കുറച്ചു ഇടുന്നത് ആയിരിയ്ക്കും നല്ലത്.

5 അമിത വേഗത ഒഴിവാക്കുക,
നമ്മൾ ഉദ്ദേശിക്കുന്ന സ്ഥലത്തു ബ്രേക്ക് ചെയ്താൽ വാഹനം നിൽക്കില്ലാ, മഴയത്തു
പെട്ടെന്ന് ബ്രേക്ക് ചെയ്യുമ്പോൾ വാഹനം തെന്നി മാറാനും സാധ്യത ഉണ്ട്..

6 മഴ ഉള്ളപ്പോൾ റോഡിൽ പൊടിയും ഓയിലും നനഞ്ഞു കുഴമ്പു രൂപത്തിലാകും,അതു റോഡിൽ നല്ല വയ്ക്കലുണ്ടാക്കും.

7 മഴകാലത്തു റോഡും ടയറും തമ്മിലുള്ള ഘർഷണം കുറയുന്നു,
ടയറിനും റോഡിനുമിടയിൽ വെള്ളത്തിന്റെ ഒരു പാളി ഉണ്ടാകുന്നത് കൊണ്ടാണ് ഇങ്ങിനെ വരുന്നത്.

8 റോഡിൽ നടന്നു പോകുന്നവരുടെയും ബൈക്കു യാത്രക്കാരുടെയും ദേഹത്തു വെള്ളം തെറിപ്പിയ്ക്കാതെ വാഹനം ഓടിയ്ക്കുക..

9 വെള്ളം കെട്ടി കിടക്കുന്നതിലൂടെ വാഹനം പോകാൻ ഇടയായാൽ ബ്രേക്ക് 2 3 പ്രാവശ്യം ബ്രേക്ക് ഒന്നു ചവിട്ടിയിട്ട് മുന്നോട്ട് പോകുക,ലൈനറിൽ വെള്ളം പോയി കിട്ടും..

10 നല്ല വെള്ളം ഉണ്ടെങ്കിൽ പതുക്കെ പോകുക,,വലിയ കുഴികൾ അറിയാൻ കഴിയുകയില്ല.

11 വൈപ്പർ ബ്ലേഡ് മാറാനായിട്ടുണ്ടെങ്കിൽ മാറ്റി ഇടുക..

12 ടൂ വീലർ ഓടിയ്ക്കുന്നവർ ഹെൽമറ്റ് വൈസർ ഡെയിലി ഷാംപൂ വാഷ് ചെയ്യണം..

13 സ്വന്തം ജീവൻ പോലെ വഴിയിലൂടെ പോകുന്ന മറ്റുള്ളവർക്കും വില കല്പിയ്ക്കുക.

Beji peter
9746573979

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK