Hashif Hashi 13-September-19
  • ഫോർച്യൂണർ ടിആർഡി വെർഷനെ ടൊയോട്ട ഇന്ത്യയിലവതരിപ്പിച്ചു.
  • ഫോർച്യൂണർ ടിആർഡി വെർഷനെ ടൊയോട്ട ഇന്ത്യയിലവതരിപ്പിച്ചു.
  • ഫോർച്യൂണർ ടിആർഡി വെർഷനെ ടൊയോട്ട ഇന്ത്യയിലവതരിപ്പിച്ചു.
  • ഫോർച്യൂണർ ടിആർഡി വെർഷനെ ടൊയോട്ട ഇന്ത്യയിലവതരിപ്പിച്ചു.
  • ഫോർച്യൂണർ ടിആർഡി വെർഷനെ ടൊയോട്ട ഇന്ത്യയിലവതരിപ്പിച്ചു.
  • ഫോർച്യൂണർ ടിആർഡി വെർഷനെ ടൊയോട്ട ഇന്ത്യയിലവതരിപ്പിച്ചു.

ഫോർച്യൂണർ എസ്‌യുവിയുടെ കൂടുതൽ സ്‌പോർട്ടി ലുക്കിംഗ് മോഡലായ  ഫോർച്യൂണറിന്റെ ടിആർഡി സെലിബ്രേറ്ററി എഡിഷൻ ടൊയോട്ട കിർലോസ്‌കർ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ ടിആർഡി എഡിഷൻ 4×2 ഓട്ടോമാറ്റിക്ക് ഡീസൽ വകഭേദം മാത്രമാണ് വരുന്നത്. ടൊയോട്ട റേസിംഗ് ഡെവലപ്മെന്റ് (ടിആർഡി) ടീം ആണ് പുതിയ വാഹനം വികസിപ്പിച്ചത്. 2009 ൽ വിപണിയിൽ അവതരിപ്പിച്ച ഫോർച്യുണർ രാജ്യമെമ്പാടും എസ്‌യുവി വിഭാഗത്തിൽ ആധിപത്യം പുലർത്തുന്ന മോഡലാണ്.

സ്റ്റാൻഡേർഡ് എസ്‌യുവിയെക്കാൾ നിരവധി പരിഷ്ക്കരണങ്ങളും പുനരവലോകനങ്ങളും മാറ്റങ്ങളുമാണ് പുതിയ സെലിബ്രേറ്ററി എഡിഷന് കമ്പനി നൽകിയിരിക്കുന്നത്. പുതുക്കിയതും കൂടുതൽ ആക്രമണാത്മകവുമായ മുൻവശം, റിയർ ബമ്പറുകൾ, ടിആർഡി റേഡിയേറ്റർ ഗ്രിൽ, 18 ഇഞ്ച് വലിപ്പമുള്ള കറുത്ത അലോയ് വീലുകൾ, ചുറ്റിനുമുള്ള ടിആർഡി ലോഗോ, ഡ്യുവൽ ടോൺ റൂഫ് എന്നിവ പുതിയ വാഹനത്തിൻടെ രൂപകൽപ്പനയിൽ ഉൾകൊള്ളിച്ചിരിക്കുന്നു.

പുതിയ ടൊയോട്ട ഫോർച്യൂണർ ടിആർഡി നിരവധി സവിശേഷതകളോടെയാണ് വിപണിയിലെത്തുന്നത്. എൽഇഡി ഡിആർഎല്ലുകളുള്ള ഡസ്ക്ക് സെൻസിംഗ് ബൈ-ബീം എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, എൽഇഡി റിയർ കോമ്പിനേഷൻ ലാമ്പുകൾ, എൽഇഡി ഫ്രണ്ട് ഫോഗ് ലാമ്പുകൾ, റിയർ ഫോഗ് ലാമ്പുകൾ എന്നിവല്ലൊം ഇതിൽ ഉൾപ്പെടുന്നു. വിൻഡോ ലൈനിൽ ക്രോം ആക്സന്റിൽ വരുന്ന ഡോർ ഹാൻഡിലുകൾ, ORVM- കളിലെ പഡിൽ ലാമ്പുകൾ, ORVM- കളിൽ എയ്‌റോ-സ്റ്റെബിലൈസിംഗ് ക്രോം ആക്‌സന്റുകളും പ്രത്യേക ഫീച്ചറുകളാണ്. സ്‌പോർടി ബ്ലാക്ക്, മെറൂൺ ഡ്യുവൽ-ടോൺ ലെതർ സീറ്റ് അപ്ഹോൾസ്റ്ററി, കോൺട്രാസ്റ്റ് റെഡ് സ്റ്റിച്ചിംഗ്, വുഡ് ആക്‌സന്റുകൾ, ടേൺ നാവിഗേഷൻ ഡിസ്‌പ്ലേയുള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വലിയ ടിഎഫ്ടി എംഐഡി, സ്റ്റിയറിംഗ് മൗണ്ട്‌ നിയന്ത്രണങ്ങൾ, ടിൽറ്റ്, ടെലിസ്‌കോപ്പിക് സ്റ്റിയറിംഗ് കോളം, മൾട്ടി ഡ്രൈവ് മോഡുകൾ എന്നിവയും ടിആർഡിയിൽ ഉൾപെടുത്തിരിക്കുന്നു.

ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, 60:40 റിയർ സ്പ്ലിറ്റ് സീറ്റുകൾ, പവർഡ് ടെയിൽഗേറ്റ്, കീലെസ് എൻട്രി, 8-വേ ഡ്രൈവർ, ഫ്രണ്ട് പാസഞ്ചർ സീറ്റ് അഡ്ജസ്റ്റ്, ഓട്ടോമാറ്റിക് ഐഡ്ലിംഗ് സ്റ്റാർട്ട് / സ്റ്റോപ്പ് ഫംഗ്ഷൻ, പുഷ്-ബട്ടൺ സ്റ്റാർട്ട് / സ്റ്റോപ്പ് എന്നിവയും സ്റ്റാൻഡേർഡ് സവിശേഷതയായി വരുന്നുണ്ട്. വാഹനത്തിലെ സുരക്ഷാ സവിശേഷതകൾ ഏഴ് എയർബാഗുകൾ, ഹിൽ-സ്റ്റാർട്ട് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ്, വാഹന സ്ഥിരത നിയന്ത്രണം, കാൽനട സംരക്ഷണം, എമർജൻസി ബ്രേക്ക് സിഗ്നൽ, സ്പീഡ് ഓട്ടോ-ലോക്ക്, എമർജൻസി അൺലോക്ക്, ഐസോഫിക്സ് ചൈൽഡ് സീറ്റ് എന്നിങ്ങനെ പോവുന്നു..

2.8 ലിറ്റർ ഡീസൽ നാല് സിലിണ്ടർ എൻജിൻ ഓപ്ഷൻ മാത്രമാണ് പുതിയ ടൊയോട്ട ഫോർച്യൂണർ ടിആർഡി-യിൽ വിപണിയിൽ എത്തുന്നത്.  3,400 rpm-ൽ 173 bhp കരുത്തും 1,600 rpm മുതൽ 2,400 rpm വരെ 400 Nm torque ഉം ഉത്പാദിപ്പിക്കാൻ മാത്രം ശക്തനായ എൻജിൻ പാഡിൽ ഷിഫ്റ്ററുകളുള്ള എഞ്ചിൻ ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

മഹീന്ദ്ര ആൾട്യുറാസ് G4, ഫോർഡ് എൻ‌ഡോവർ എന്നിവയ്ക്ക് എതിരാളികളായ ഫോർച്യൂണർ,  ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ പൂർണ്ണ വലുപ്പത്തിലുള്ള എസ്‌യുവി ശ്രേണിയിലെ ഏറ്റവും ഉയർന്ന മോഡലുകളിലൊന്നാണ് ഫോർച്യൂണർ ടിആർഡി. 33.85 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. നിലവിലെ സ്റ്റാൻഡേർഡ് ഫോർച്യൂണർ 4 × 2 ഓട്ടോമാറ്റിക്ക് മോഡലിനേക്കാളും 2.1 ലക്ഷം രൂപ കൂടുതലാണിത്.

Buy Visit Stores in CarKambolam Sell Close Join Club CK