Hashif Hashi 18-February-20
  • "ടൊയോട്ട വിറ്റാര ബ്രെസ" ഏപ്രിലിൽ
  • "ടൊയോട്ട വിറ്റാര ബ്രെസ" ഏപ്രിലിൽ
  • "ടൊയോട്ട വിറ്റാര ബ്രെസ" ഏപ്രിലിൽ
  • "ടൊയോട്ട വിറ്റാര ബ്രെസ" ഏപ്രിലിൽ
  • "ടൊയോട്ട വിറ്റാര ബ്രെസ" ഏപ്രിലിൽ
  • "ടൊയോട്ട വിറ്റാര ബ്രെസ" ഏപ്രിലിൽ

ടൊയോട്ട സുസുക്കി പങ്കാളിത്തത്തിന്റെ ഭാഗമായി ഇന്ത്യൻ വിപണിയിൽ റീ ബാഡ്‌ജ് ചെയ്‌ത ടൊയോട്ട വിറ്റാര ബ്രെസ ഏപ്രിലിൽ വിപണിയിൽ എത്തും. ഈ പങ്കാളിത്തത്തിൽ ഇന്ത്യയിലെത്തുന്ന രണ്ടാമത്തെ വാഹനമവുമാണ്‌ വിറ്റാര ബ്രെസ. മാരുതി ബലേനോയുടെ പുനർനിർമ്മിച്ച പതിപ്പായ ഗ്ലാൻസയായിരുന്നു ഈ പങ്കാളിത്തത്തിൽ നിന്ന് ആദ്യമായി വിപണിയിലെത്തിയത്. 2019 ജൂണിലാണ്  ടൊയോട്ട ഗ്ലാൻസയെ വിപണിയിൽ എത്തിച്ചത്. കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ ഈ റീബാഡ്ജ് പതിപ്പിൽ വന്നിട്ടില്ല.

മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് അടിസ്ഥാനമാക്കിയാവും റീബാഡ്ജ് ചെയ്ത വിറ്റാര ബ്രെസ വിപണിയിൽ എത്തുക. ഗ്ലാൻസ പോലെ തന്നെ ടൊയോട്ട ഡി.എൻ.എ യിലാവില്ല പുതിയ വാഹനവും. എന്നിരുന്നാലും, വ്യത്യസ്ത ഹെഡ്‌ലാമ്പുകൾ, പുതിയ ഫോഗ് ലാമ്പ് ഹൗസിംഗ്, വ്യത്യസ്ത ഫ്രണ്ട് ബമ്പർ എന്നിവ പോലുള്ള കൂടുതൽ വിപുലമായ കൊസ്മെറ്റിക് നവീകരണങ്ങൾ ടൊയോട്ട വിറ്റാര ബ്രെസയിൽ ഉണ്ടായേക്കും. വാഹനത്തിന്റെ എൻജിൻ നോക്കുകയാണെങ്കിൽ പ്രോഗ്രസീവ് സ്മാർട്ട് ഹൈബ്രിഡ് മൈൽഡ് ഹൈബ്രിഡ് സിസ്റ്റം സജ്ജീകരിച്ചിരിക്കുന്ന ബിഎസ്-VI K15B 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും പുതിയ റീ ബാഡ്ജ് കോംപാക്ട് എ‌സ്‌യുവിയായ ബ്രെസയിലും ഉണ്ടാവുക.  4,400 rpm-ൽ 104.69 bhp കരുത്തും 6,000 rpm-ൽ 138 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എൻജിൻ പ്രാപ്തമാണ്. അഞ്ച് സ്പീഡ് മാനുവൽ, നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി എൻജിൻ ജോഡിയവും. 18.76 കിലോമീറ്റർ ഇന്ധനക്ഷമതയും വാഹനത്തിന് പ്രതീക്ഷിക്കാം.


2019 മാർച്ചിലാണ് ടൊയോട്ടയും സുസുക്കിയും തമ്മിലുള്ള വിവിധ പുതിയ സംയുക്ത സംരഭത്തെ പ്രഖ്യാപിച്ചത്. സുസുക്കിയുമായി സഹകരിച്ച് ഒരു സി-സെഗ്മെന്റ് എം‌പിവി വികസിപ്പിക്കാനുള്ള പദ്ധതിയും ടൊയോട്ടക്കുണ്ട്. അടുത്ത കുറച്ച് വർഷത്തേക്ക് പ്രാദേശികമായി നിർമ്മിക്കുന്ന ഏതെങ്കിലും പുതിയ ടൊയോട്ട മോഡൽ പുനർനിർമ്മിച്ച സുസുക്കി ബാഡ്ജിൽ അല്ലെങ്കിൽ സുസുക്കി പ്ലാറ്റ്ഫോമിലാകും ഒരുങ്ങുക. 2022 മുതൽ ടൊയോട്ട കിർലോസ്കർ മോട്ടോർ പ്ലാന്റിൽ വിറ്റാര ബ്രെസയുടെ നിർമ്മാണവും ഈ പദ്ധതിയുടെ ഒരു ഭാഗമാണ്. സുസുക്കിയുടെ സിയാസ്, എർട്ടിഗ എന്നീ രണ്ട് കോംപാക്ട് വാഹനങ്ങളുടെ OEM (original equipment manufacturer) വിതരണം കൂടി ടൊയോട്ട ഇന്ത്യക്ക് മാരുതി കൈമാറിയിട്ടുണ്ട്.

Buy Visit Stores in CarKambolam Sell Close Join Club CK