Hashif Hashi 12 Day(s) ago
  • ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമിലെത്തി.
  • ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമിലെത്തി.
  • ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമിലെത്തി.
  • ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമിലെത്തി.
  • ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമിലെത്തി.
  • ടൊയോട്ട യാരിസ് ഫെയ്‌സ്‌ലിഫ്റ്റ് ഷോറൂമിലെത്തി.

J -ഓപ്ഷണല്‍, V -ഓപ്ഷണല്‍ എന്നിങ്ങനെ രണ്ട് വകഭേതങ്ങളിൽ യാരിസ് സെഡാനിന്റെ 2019 ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ടൊയോട്ട പുറത്തിറക്കി. മാനുവല്‍, ഓട്ടോമാറ്റിക്ക് പതിപ്പുകളില്‍ പുതിയ ടൊയോട്ട യാരിസ് J -ഓപ്ഷണല്‍ ലഭിക്കും. മാനുവല്‍ പതിപ്പിന് 8.65 ലക്ഷം രൂപയും CVT ഓട്ടോമാറ്റിക്ക് പതിപ്പിന് 9.35 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില. J -ഓപ്ഷണലിനെ അപേക്ഷിച്ച് ട്യുവല്‍ ടോണ്‍ നിറവും, ഡയമണ്ട് കട്ട് അലോയി വീലുകളും അധികം വരുന്ന V -ഓപ്ഷണല്‍ വകഭേതവും മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകളില്‍ വരുന്നുണ്ട്. വാഹനത്തിന്റെ മാനുവല്‍ പതിപ്പിന് 11.97 ലക്ഷം രൂപയും, CVT ഓട്ടോമാറ്റിക്ക് പതിപ്പിന് 13.17 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.

നിരവധി ഫീച്ചറുകളും, സുരക്ഷാ ക്രമീകരണങ്ങളും ഫെയ്‌സ്‌ലിഫ്റ്റില്‍ ഫേസ്ലിഫ്റ്റ് വകാഭേദങ്ങളിൽ കമ്പനി ഒരുക്കിയിട്ടുണ്ട്. ട്യുവല്‍ ടോണ്‍ പെയിന്റ് ശൈലി, പിയാനോ ബ്ലാക്ക് ഫിനീഷിലുള്ള മുന്‍ ഗ്രില്ല്, എല്‍ഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകളോയു കൂടിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഡയമണ്ട് കട്ട് അലോയി വീലുകള്‍ എന്നിവയാണ് പുറത്തെ വിശേഷങ്ങൾ.

അകതലത്തിൽ പ്രീമിയം ലെതര്‍ സീറ്റുകള്‍, ലെതര്‍ വ്രാപ്പ് സ്റ്റിയറിങ് വീലും ഗിയര്‍ നോബും, ട്യുവല്‍ ടോണ്‍ ക്യാബിനും വാര്‍ട്ടഫോള്‍ ഡിസൈനില്‍ ഒരുക്കിയിരിക്കുന്ന ഇന്‍സ്ട്രമെന്റ് ക്ലസ്റ്റർ എന്നീ മാറ്റങ്ങൾ കാണാൻ സാധിക്കും. പുറമെ HDMI, USB മിറര്‍ ലിങ്ക് 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫൊടെയിന്‍മെന്റ് സിസ്റ്റം, റൂഫ് മൗണ്ടഡ് ഏസി വെന്റുകള്‍, എട്ട് തരത്തില്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഡ്രൈവര്‍ സീറ്റ് എന്നിവയും വാഹനത്തിൽ ഉള്പെടുത്തിയിട്ടുണ്ട്. ഏഴ് എയര്‍ബാഗുകള്‍, ഹില്‍ സ്റ്റാര്‍ട്ട് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ABS + EBD, ബ്രേക്ക് അസിസ്റ്റ്, TPMS, മുന്‍ പിന്‍ പാര്‍ക്കിങ് സെന്‍സറുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡറുകള്‍, ഹൈ സ്പീഡ് അലേര്‍ട്ട് സിസ്റ്റം എന്നിവയാണ് വാഹനത്തിലെ സുരക്ഷാ ക്രമീകരണങ്ങൾ.

  നിലവില്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന വാഹനത്തില്‍ വരുന്ന അതേ 1.5 ലിറ്റര്‍ ഫെട്രോള്‍ എഞ്ചിനാണ് പുതിയ പതിപ്പിലും വരുന്നത്. 106 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ഈ എഞ്ചിന് കഴിയും. ആറ് സ്പീഡ് മാനുവല്‍, CVT ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ വാഹനത്തില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്നു.  

രാജ്യമെമ്പാടുമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ വാഹത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ബുക്കിങ് ആരംഭിച്ചു. വൈല്‍ഡ് ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, പേള്‍ വൈറ്റ്, സൂപ്പര്‍ വൈറ്റ്, സില്‍വര്‍, ഗ്രേ എന്നീ ഒറ്റ നിറങ്ങളിലും പുതിയ ഡ്യുവൽ ടോൺ പെയിന്റിലും വാഹനം ലഭിക്കും.

Buy Visit Stores in CarKambolam Sell Close Join Club CK