Hashif Hashi 9 Days ago

ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍
  • 
ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍
  • 
ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍
  • 
ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍
  • 
ഇന്ത്യന്‍ വിപണിയില്‍ വരാനിരിക്കുന്ന നാല് ഹ്യുണ്ടായി കാറുകള്‍


1. കോന EV
ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് കാറാണ് കോന. ഇന്ത്യയിൽ അസംബ്ൾ ചെയ്യുന്ന കോന EV 2019 രണ്ടാം പാദത്തോട് കൂടി വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ട്.

 വെന്യുവിന് സമാനമായ ഡിസൈന്‍ സവിശേഷതകളായിരിക്കും ഹ്യുണ്ടായി കോനയിലുണ്ടാവുക. വിഭജിച്ച രീതിയിലുള്ള ഹെഡ്‌ലാമ്പുകളും പുത്തന്‍ ബമ്പറും കോന EV-യിലുണ്ടാവുക. പുറകിലെ പുത്തന്‍ ബമ്പറില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കോനയുടെ ഇന്റീരിയറിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് കമ്പനി. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനത്തോടെയുള്ള സെന്റര്‍ കണ്‍സോളും നിലവിലെ മോഡലുകളില്‍ നിന്ന് വ്യത്യസ്തമായുള്ള ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും ഇതിനുദാഹരണം.

39.2 kWh ബാറ്ററി പാക്കായിരിക്കും കോന EV -യില്‍ ഉണ്ടാവുക. ഇത് 134 bhp കരുത്തും 345 കിലോമീറ്റര്‍ ദൂരപരിധിയും നല്‍കുന്നതാണ്. 25 ലക്ഷത്തോളം രൂപയാണ് കോന EV -യുടെ എക്‌സ്‌ഷോറൂം വിലയായി പ്രതീക്ഷിക്കുന്നത്.

2. പുതിയ ഗ്രാന്‍ഡ് i10

വിപണിയില്‍ മികച്ച വില്‍പ്പനയുള്ള ഹ്യുണ്ടായി മോഡലായ ഗ്രാന്‍ഡ് i10 പരിണാമങ്ങളോടെ ഈ വര്‍ഷം അവസാനത്തോടെ വില്പനക്കെത്തും.

പരിഷ്‌കരിച്ച ഹെഡ്‌ലാമ്പുകളും പുതിയ ബമ്പറുമായിരിക്കും മാറ്റങ്ങളില്‍ പ്രധാനം. മുന്നിലെ ഹ്യുണ്ടായി സിഗ്‌നേച്ചര്‍ ഗ്രില്‍ അതേപടി നില നിര്‍ത്തും. പുതിയ അലോയ് വീലുകളും പരിഷ്‌കരിച്ച മിററുകളും പുത്തന്‍ ഗ്രാന്‍ഡ് i10 -ല്‍ ഉണ്ടാവും. ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം, ക്ലൈമറ്റ് കണ്‍ട്രോള്‍, കണക്ടിവിറ്റി ഓപ്ഷനുകള്‍ എന്നിവയോടെ ഒരുപിടി മികച്ച ഫീച്ചറുകളായിരിക്കും ഇന്റീരിയറിലുണ്ടാവുക.

നിലവിലെ മോഡലിലെ പെട്രോള്‍ എഞ്ചിന്‍ തന്നെയായിരിക്കും പുതിയ ഹ്യുണ്ടായി ഗ്രാന്‍ഡ് i10 -നും തുടരുക.

3. എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റ്

രാജ്യാന്തര വിപണിയിയിൽ അവതരിപ്പിച്ച എലാന്‍ട്രയുടെ പരിഷ്‌കരിച്ച മോഡല്‍ ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യന്‍ വിപണിയിയിലെത്തും.

 നിലവിലെ എലാന്‍ട്ര മോഡലില്‍ നിന്നും കാര്യമായ മാറ്റങ്ങൾ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ കാണാനാവുന്നത്. എല്‍ഇഡി യൂണിറ്റാണ് ഹെഡ്‌ലാമ്പുകള്‍. മുന്നില്‍ പുതിയ ബമ്പറും കമ്പനിയുടെ സിഗ്‌നേച്ചര്‍ ഗ്രില്ലുമുണ്ട്. വശങ്ങള്‍ നിലവിലുള്ള മോഡലിന് സമാനമാണെങ്കിലും പുതിയ അലോയ് വീലുകളും പുറകില്‍ എല്‍ഇഡി ടെയില്‍ ലാമ്പുകളും ലഭിച്ചിരിക്കുന്നു.

അകത്തളത്തില്‍ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനവും ഇന്‍സ്ട്രമന്റ് ക്ലസ്റ്ററും കമ്പനി പരിഷ്‌കരിച്ചിരിക്കുന്നു. നിലവിലെ മോഡലിലുള്ള എഞ്ചിനുകള്‍ തന്നെയായിരിക്കും പുതിയ എലാന്‍ട്ര ഫെയ്‌സ്‌ലിഫ്റ്റും തുടരുക.

4. ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്

 ഇപ്പോഴുള്ള ട്യൂസോണിൽ നിന്നും ചെറിയ മാറ്റങ്ങളോടെ ഈ വര്‍ഷം രണ്ടാം പാദത്തോടെ ആയിരിക്കും പുതിയ ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റ് ഇന്ത്യയിലെത്തുക.

ഹെഡ്‌ലാമ്പ് ക്ലസ്റ്റര്‍, ബമ്പര്‍ എന്നിവ പരിഷ്‌കരിച്ചിട്ടുണ്ട്. പുതിയ ഗ്രില്ലും അലോയ് വീലുകളുമാണ് പുതിയ ഹ്യുണ്ടായി ട്യൂസോണിനുള്ളത്. പുത്തന്‍ ടെയില്‍ ലാമ്പുകള്‍ ലഭിച്ചതല്ലാതെ പുറക് വശത്ത് കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല.

പരിഷ്‌കരിച്ച സോഫ്റ്റ്‌വെയറോട് കൂടിയ പുതിയ ടച്ച്‌സ്‌ക്രീന്‍ സംവിധാനമാണ് എസ്‌യുവിയിലുള്ളത്. ഇതില്‍ ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ എന്നിവയുമുണ്ട്. നിലവിലെ മോഡലിലെ എഞ്ചിന്‍ സംവിധാനങ്ങള്‍ തന്നെയാവും പുതിയ ഹ്യുണ്ടായി ട്യൂസോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുക.  
By Hashif

Buy Visit Stores in CarKambolam Sell Close Join Club CK