Hashif Hashi 9 Days ago

വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.
  • വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.
  • വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.
  • വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.
  • വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.
  • വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.
  • വരാനിരിക്കുന്ന അഞ്ച് ടാറ്റ എസ്‌യുവികള്‍.


ടാറ്റയുടെ സമയം തെളിഞ്ഞിരിക്കുകയാണ്. വിപണിയില്‍ ടാറ്റ പരാജയം രുചിച്ചിരുന്ന കാലമൊക്കെ മാറി. ഇന്‍ഡിഗൊ മറീന, ടാറ്റ ആര്യ തുടങ്ങി കമ്പനിയ്ക്ക് നഷ്ടങ്ങള്‍ മാത്രം നല്‍കിയിരുന്ന കാറുകളുടെ ചരത്രമെല്ലാം പഴങ്കഥയായിക്കഴിഞ്ഞിരിക്കുന്നു. ഇന്ന് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ടിയാഗൊ, നെക്‌സോണ്‍, ഹാരിയര്‍ തുടങ്ങിയ മുന്‍നിര കാറുകള്‍ ടാറ്റ കുടുംബത്തില്‍ നിന്നാണ്. ഇപ്പോഴുള്ള ആധിപത്യം തുടരാനുള്ള കഠിന ശ്രമത്തിലാണ് ഇപ്പോൾ ടാറ്റ. കൂടുതൽ വാഹനങ്ങളെ നിരയിലേക്ക് എത്തിച്ചു  മത്സരത്തിന് മാറ്റു കൂട്ടാന്‍ തന്നെയാണ് ടാറ്റയുടെ തീരുമാനം. ഇന്ത്യന്‍ വിപണിയില്‍  അടുത്ത വര്‍ഷ ടാറ്റ അവതരിപ്പിക്കാനിരിക്കുന്ന എസ്‌യുവികള്‍ ഇതാ.

1. ടാറ്റ കസീനി
ഹാരിയര്‍ എസ്‌യുവിയുടെ ഏഴ് സീറ്റര്‍ പതിപ്പാണ് ടാറ്റ കസീനിയെന്നറിയപ്പെടുന്നത്. 2019 ജനീവ മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച കസീനി, ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനീവ മോട്ടോര്‍ ഷോയില്‍ ബസെഡ് എന്ന പേരിലവതരിപ്പിച്ച എസ്‌യുവി ഇന്ത്യയില്‍ കസീനി എന്ന പേരിലായിരിക്കും എത്തുക എന്ന്  കമ്പനി പിന്നീട് അറിയിക്കുകയായിരുന്നു.

ടാറ്റ ഹാരിയറിനെക്കാളും 63 mm അധികം നീളമുള്ള കസീനിയ്ക്ക് വിശാലമായ ക്യാബിനായിരിക്കും ഉണ്ടാവുക. ഹാരിയറിലുള്ളതിന് സമാനമായ ഫിയറ്റ് നിര്‍മ്മിത 2.0 ലിറ്റര്‍ ക്രയോട്ടെക്ക് എഞ്ചിനായിരിക്കും കസീനിയുടെ ഹൃദയം. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ എസ്‌യുവിയിലുണ്ടാവും. ഹാരിയറിന് സമാനമായ OMEGA പ്ലാറ്റ്‌ഫോം തന്നെയായിരിക്കും കസീനിയുടെയും അടിത്തറ.

14 ലക്ഷം പ്രാരംഭ വിലയിൽ ആരംഭിക്കുന്ന കസീനി ഏഴ് സീറ്റര്‍ എംജി ഹെക്ടര്‍, മഹീന്ദ്ര XUV500 തുടങ്ങിയ നിരവധി വാഹനങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തും.

2. ടാറ്റ H2X

2019 ജനീവ മോട്ടോര്‍ ഷോയില്‍ ടാറ്റ അവതരിപ്പിച്ച കോണ്‍സെപ്റ്റാണ് H2X. 2020 ഓട്ടോ എക്‌സപോയിലായിരിക്കും H2X -ന്റെ നിര്‍മ്മാണ മാതൃക ടാറ്റ പ്രദര്‍ശിപ്പിക്കുക. നാല് മീറ്ററില്‍ താഴെയുള്ള മൈക്രോ എസ്‌യുവിയായ H2X, വിപണിയില്‍ മാരുതി ഇഗ്‌നിസ്, മഹീന്ദ്ര KUV100 എന്നിവയോടായിരിക്കും പ്രധാനമായും മത്സരിക്കുക.

 അടുത്തിടെ പുറത്തിറങ്ങിയ മിക്ക ടാറ്റ കാറുകളിലും കാണപ്പെടുന്ന കമ്പനിയുടെ ഇംപാക്ട് 2.0 ഡിസൈന്‍ ശൈലിയിലായിരിക്കും H2X ഒരുങ്ങുക. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ടാറ്റ ആള്‍ട്രോസിലുള്ള ALFA ആര്‍ക്കിടെക്ചറും H2X -ല്‍ ഉണ്ടാവും. ആള്‍ട്രോസിലേതിന് സമാനമായ 1.2 പോട്രോള്‍ എഞ്ചിനായിരിക്കും H2X -ലും ഉണ്ടാവുക. എന്നാൽ എസ്‌യുവിയുടെ ഡീസല്‍ പതിപ്പ് ടാറ്റ പുറത്തിറക്കാനുള്ള സാധ്യത വിരളമാണ്.

3. ടാറ്റ ഹാരിയര്‍ ഓട്ടോമാറ്റിക്ക് & 4X4
ഇന്ത്യന്‍ വാഹന വിപണി ആകാക്ഷയോടെ കാത്തിരുന്നൊരു എസ്‌യുവി ആയ ടാറ്റ ഹാരിയര്‍ ഈ വര്‍ഷത്തിന്റെ ആരംഭത്തിലാണ് ടാറ്റ വിപണിയിലെത്തിച്ചത്. കരുത്താര്‍ന്ന എഞ്ചിന്‍, ഉയര്‍ന്ന നിലവാരമുള്ള ക്യാബിന്‍, ഡിസൈന്‍ സവിശേഷത എന്നീ ഘടകങ്ങള്‍ കൊണ്ട് വാഹനപ്രേമികളുടെ മനസില്‍ ഇടം പിടിച്ചു കഴിഞ്ഞു ഹാരിയര്‍.

ലാന്‍ഡ് റോവറില്‍ നിന്നും ഉരുത്തിരിഞ്ഞ അടിത്തറയും ഹാരിയറിന് മുതല്‍ക്കൂട്ടായി. കസീനിയില്‍ ഉപയോഗിക്കുന്ന ഹ്യുണ്ടായി നിര്‍മ്മിത ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഹാരിയറില്‍ ഉടന്‍ വരുമെന്നാണ് കമ്പനിയിപ്പോള്‍ അറിയിക്കുന്നത്. കൂടാതെ എസ്‌യുവിയില്‍ ഓള്‍വീല്‍ ഡ്രൈവും ഉള്‍പ്പെടുത്തുമെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. അടുത്ത വര്‍ഷം ആദ്യ പകുതിയോടെയായിരിക്കും ഓട്ടോമാറ്റിക്ക് പതിപ്പെത്തുക. മാനുവല്‍ പതിപ്പിനെക്കാളും ഒരു ലക്ഷത്തോളം രൂപ അധികമായിരിക്കും ഓട്ടോമാറ്റിക്കിനെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

4. ടാറ്റ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റ്
 2017 സെപ്റ്റംബറിലാണ് ടാറ്റ നെക്‌സോണ്‍ വിപണിയിലെത്തിയത്. ഒരുപിടി മികച്ച ഫീച്ചറുകളുള്ള ക്യാബിന്‍, കരുത്താര്‍ന്ന ഡീസല്‍ & പെട്രോള്‍ എഞ്ചിനുകള്‍, ആകര്‍ഷകമായ ഡിസൈന്‍ എന്നിവ കൊണ്ടെല്ലാം പ്രശസ്തമാണ് നെക്‌സോണ്‍. മഹീന്ദ്ര XUV300, വരാനിരിക്കുന്ന ഹ്യുണ്ടായി വെന്യു എന്നിവ വാഹനത്തിന്റെ വില്പനയെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ നിര്‍മ്മാണം തുടങ്ങാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നു.

എസ്‌യുവിയുടെ മുന്‍ഭാഗത്തും പുറകിലും കാര്യമായ മാറ്റങ്ങള്‍ തന്നെയാണ് കമ്പനി നടത്തിയിരിക്കുന്നത്. ബമ്പറുകള്‍ ലൈറ്റുകളും പരിഷ്‌കരിച്ചിട്ടുണ്ട്. ഗ്രില്ലിലും നേരിയ പരിഷ്‌കാരം കമ്പനി വരുത്തിയിരിക്കുന്നു. പുത്തന്‍ അലോയ് വീലുകള്‍ മുന്‍ മോഡലിനെയപേക്ഷിച്ച് ഫീച്ചറുകള്‍ വര്‍ധിപ്പിച്ച ഇന്റീരിയറുമാണ് മറ്റു പ്രധാന മാറ്റങ്ങള്‍. മുന്‍ മോഡലിലെ എഞ്ചിന്‍ തന്നെ നെക്‌സോണ്‍ ഫെയ്‌സ്‌ലിഫ്റ്റിലും തുടരുമെങ്കിലും ഇവ ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് പരിഷ്‌കരിച്ചതായിരിക്കും.

5. ടാറ്റ ബ്ലാക്ക്‌ബേര്‍ഡ്
 കോമ്പാക്റ്റ് എസ്‌യുവി ശ്രേണി കൈയ്യടക്കാന്‍ ടാറ്റ ഒരുക്കുന്ന എസ്.യു.വി ആണ് ബ്ലാക്ക്‌ബേര്‍ഡ്. നെക്‌സോണിനും ഹാരിയറിനും ഇടയിലായിരിക്കും ബ്ലാക്ക്‌ബേര്‍ഡ് സ്ഥാനം പിടിക്കുക.

ആള്‍ട്രോസിലും H2X -ലും കാണപ്പെടുന്ന ALFA ആര്‍ക്കിടെക്ചറിലായിരിക്കും ബ്ലാക്കബേര്‍ഡ് ഒരുങ്ങുക. ഡിസൈനില്‍ ഹാരിയറിനോട് സാമ്യം പുലര്‍ത്തുന്നതായിരിക്കുമിത്. വൈദ്യുത സണ്‍റൂഫ്, ലെതര്‍ സീറ്റ് അപ്‌ഹോള്‍സ്റ്ററി, ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക്ക് ഹെഡ്‌ലാമ്പുകള്‍, വയര്‍ലെസ്സ് ചാര്‍ജിംഗ് തുടങ്ങി നിരവധി ഫീച്ചറകളാണ് ബ്ലാക്ക്‌ബേര്‍ഡിലുണ്ടാവുക.

1.2 ലിറ്റര്‍ ടാര്‍ബോചാര്‍ജിംഗ് പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ എസ്‌യുവിയിലുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകള്‍ എസ്‌യുവിയില്‍ ടാറ്റ ഒരുക്കാനവും സാധ്യതയുണ്ട്.
 *ചിത്രം പ്രതീകാത്മകം മാത്രം
By Hashif

Buy Visit Stores in CarKambolam Sell Close Join Club CK