Hashif Hashi 17-August-19
  • ടാറ്റ  ടിയാഗൊ, ടിഗോര്‍ JTP എഡിഷന്‍ വിപണിയില്‍.
  • ടാറ്റ  ടിയാഗൊ, ടിഗോര്‍ JTP എഡിഷന്‍ വിപണിയില്‍.
  • ടാറ്റ  ടിയാഗൊ, ടിഗോര്‍ JTP എഡിഷന്‍ വിപണിയില്‍.
  • ടാറ്റ  ടിയാഗൊ, ടിഗോര്‍ JTP എഡിഷന്‍ വിപണിയില്‍.
  • ടാറ്റ  ടിയാഗൊ, ടിഗോര്‍ JTP എഡിഷന്‍ വിപണിയില്‍.
  • ടാറ്റ  ടിയാഗൊ, ടിഗോര്‍ JTP എഡിഷന്‍ വിപണിയില്‍.

2018 ഒക്ടോബറിലാണ് ടാറ്റ മോട്ടോര്‍സ് ഹാച്ച്ബാക്ക് വാഹനമായ ടിയാഗൊയുടെയും, സെഡാന്‍ വാഹനമായ ടിഗോറിന്റെയും കരുത്തുകൂടിയ JTP മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്തി ടിയാഗൊയുടെയും, ടിഗോറിന്റെയും പുതിയ JTP എഡിഷനുകളെ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജയം ഓട്ടോമോട്ടീവുമായി സഹകരിച്ചാണ് JTP മോഡലുകള്‍ കമ്പനി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ അകത്തളമാണ് ഇരുമോഡലുകളുടെയും സവിശേഷത. ടിഗോര്‍ JTP -യില്‍ ലഭിച്ചിരുന്ന ഓട്ടോമാറ്റിക്ക് ക്ലൈമറ്റ് കണ്‍ട്രോള്‍ ഫീച്ചര്‍ ടിഗായെ JTP പുതിയ പതിപ്പിലും ഉള്‍പ്പെടുത്തി. പിയാനോ ബ്ലാക്ക് നിറത്തിലുള്ള ഷാര്‍ക്ക് ഫിന്‍ ആന്റിനയും ടിഗോറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവിൽ വിപണിയിലുള്ള മോഡലുകളിൽ ഉള്ള 5.0 ഇഞ്ചിന്റെ ഇന്‍ഫോടെയ്ന്റ് സിസ്റ്റത്തിനു പകരം ഇരു മോഡലുകളിലും 7.0 ഇഞ്ച്, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ സപ്പോര്‍ട്ട് ചെയ്യുന്ന വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്റ് സിസ്റ്റം ഉള്‍പ്പെടുത്തി. ഇവയല്ലാതെ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ഇരു മോഡലിലും വന്നിട്ടില്ല. 

കൂടുതല്‍ പെര്‍ഫോമെന്‍സ് ആഗ്രഹിക്കുന്ന യുവാക്കളെ ലക്ഷ്യമിട്ടാണ് ടിഗോര്‍, ടിയാഗോ JTP മോഡലുകള്‍ കമ്പനി നിത്തിലെത്തിച്ചിരിക്കുന്നത്. പുതിയ ഡിസൈനിലുള്ള ബമ്പറുകള്‍, സ്മോക്ക്ഡ് പ്രൊജക്റ്റര്‍ ഹെഡ്ലാമ്പ്, ഫോഗ് ലാമ്പ്, JTP ബാഡ്ജിങ്ങോടുകൂടിയ ബ്ലാക്ക് ഗ്രില്‍ എന്നിവ മോഡലുകളുടെ സവിശേഷതയാണ്. മറ്റ് പ്രത്യേകതകള്‍ സൈഡ് സ്‌കേര്‍ട്ട്സ്, 15 ഇഞ്ച് അലോയി വീല്‍, ബോഡി കളര്‍ മിറര്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ്, ബ്ലാക്ക് റൂഫ് സ്പോയിലര്‍, ഡിഫ്യൂസര്‍, ബ്ലാക്ക് ലെതര്‍ അപ്ഹോള്‍സ്ട്രെ എന്നിവയാണ്.

ഇന്റീരിയറിലെ ഫീച്ചറുകള്‍ കറുപ്പില്‍ മുങ്ങിയ ഇന്റീരിയറും, ചുവന്ന വളയങ്ങളുള്ള എസി വെന്റുകള്‍, ലെതര്‍ ആവരണമുള്ള സ്റ്റീയറിങ് വീല്‍, സ്പോര്‍ട്ടി അലുമിനിയം പെഡലുകള്‍ എന്നിവയാണ്. ഡ്യുവല്‍ എയര്‍ബാഗുകള്‍, ABD-EBD സംവിധാനം, റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, ഹൈ-സ്പീഡ് അലേര്‍ട്ട്, സീറ്റ് ബെല്‍റ്റ് റിമെയ്ന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ടാറ്റ കാറുകളില്‍ കോര്‍ണര്‍ സ്റ്റബിലിറ്റി കണ്‍ട്രോള്‍ ലഭിക്കുന്ന ആദ്യ കാറുകള്‍ കൂടിയാണ് JTP എഡിഷന്‍. 

1.2 ലിറ്റര്‍ മൂന്നു സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് രണ്ട് മോഡലുകള്‍ക്കും കരുത്ത്. 5000 rpm -ല്‍ 112.4 bhp പവറും 2000-4000 rpm -ല്‍ 150Nm torque -ഉം നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് രണ്ടിലെയും ട്രാന്‍സ്മിഷന്‍. 9.95 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ ടിയാഗോ JTP -യ്ക്ക് സാധിക്കും. 10.38 സെക്കന്‍ഡില്‍ ടിഗോര്‍ JTP ഈ വേഗം കൈവരിക്കും. മണിക്കൂറില്‍ 160 കിലോമീറ്ററാണ് JTP മോഡലുകളുടെ പരമാവധി വേഗത. സ്പോര്‍ട്ട്, സിറ്റി എന്നീ രണ്ട് ഡ്രൈവിങ് മോഡുകളും JTP പതിപ്പിലൊരുങ്ങും. 

രണ്ട് കാറുകളുടെയും ടോപ്പ് എന്‍ഡ് വേരിയന്റാണ് JTP ആകുന്നത്. പുതിയ ടിയാഗൊ JTP പതിപ്പിന് 6.69 ലക്ഷം രൂപ മുതലും, ടിഗോര്‍ JTP പതിപ്പിന് 7.59 ലക്ഷം രൂപ മുതലുമാണ് വിപണിയിലെ പ്രാരംഭ വില. വിപണിയില്‍ ഉണ്ടായിരുന്ന ടിയാഗൊ JTP പതിപ്പില്‍ നിന്നും 30,000 രൂപയുടെ വര്‍ധനവാണ് പുതിയ പതിപ്പില്‍ ഉണ്ടായിരിക്കുന്നത്. മാരുതി ബലേനോ RS, ഫോക്‌സ്‌വാഗണ്‍ പോളോ GT എന്നിവയാണ് ടിയാഗോ JTP-യുടെ പ്രധാന എതിരാളികള്‍.

Buy Visit Stores in CarKambolam Sell Close Join Club CK