beji peter 16-June-22
  • VOLKSWAGEN VIRTUS
  • VOLKSWAGEN VIRTUS


ഫോക്‌സ്‌വാഗന്റെ ഏറ്റവും പുതിയ  സെഡാന്‍ ആയ VIRTUS  ഇന്ത്യയില്‍ പുറത്തിറക്കി.നേരത്തെ വിപണിയില്‍ ഉണ്ടായിരുന്ന വെന്റോയ്ക്ക് പകരമായിട്ടാണ് ഈ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.ബ്രസീൽ പോലുള്ള വിപണികൾക്കായി വികസിപ്പിച്ചതാണ് VIRTUS.

4.48 മീറ്റർ നീളമുള്ള ഫാസ്റ്റ്ബാക്ക് മോഡുലാർ ട്രാൻസ്‌വേർസ് ടൂൾകിറ്റ് (MQB) അടിസ്ഥാനമാക്കിയുള്ളതാണ് VIRTUS..

ഏറ്റവും കുറഞ്ഞ മോഡലിന് 11.21 ലക്ഷം രൂപ exshowroom  വിലയിൽ ആണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

മോഡലിന്റെ ഏറ്റവും ഉയര്‍ന്ന പതിപ്പിന് 17.91 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

വെര്‍ട്ടിസിന്റെ  1.0 litre turbo charged 3 cylinder petrol എഞ്ചിൻ ആണുള്ളത്, ഇത് 5,000 rpm-ല്‍ 114 bhp,178 Nm ടോർക്കും നൽകുന്നു,,അതേസമയം GT പതിപ്പില്‍ 1.5 ലിറ്റര്‍ 4 cylinder ടര്‍ബോ പെട്രോള്‍ യൂണിറ്റും 5,000 rpm-ല്‍ 148 bhp പവറും 250 Nm ടോർക്കും  നല്‍കുന്നു.

ഇതിൽ 1 ലിറ്റർ ഓട്ടോമാറ്റിക് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഗിയർബോക്സും,, 1.5 GT ഓട്ടോമാറ്റിക്കിൽ 7 speed DSG ഗിയർബോക്സും ആണുള്ളത്.

1 ലിറ്റർ മോഡലും 1.5 Gt യും ഓടിച്ചു നോക്കിയതിൽ ഒരു സംശയം കൂടാതെ പറയാം GT തന്നെ കേമൻ,, polo GT ഓടിച്ചവർ ഇത് ഓടിച്ചാൽ അതിലും better VIRTUS എന്ന് പറയും..

ഇതേ സെഗ്മെന്റിലെ നിലവിലെ എതിരാളികളെ നിലം പറ്റിക്കുന്ന താരം ആണിതെന്നു ഉറപ്പിക്കാം..

സസ്പെൻഷൻ ഒക്കെ volkswagen ഒരു പാട് മെച്ചപ്പെടുത്തിയിട്ടുണ്ട്..JETTA യെക്കാൾ ലേശം ചെറുതും VENTO യെക്കാൾ വലുതും എന്നാൽ wheelbase JETTA യെക്കാൾ കൂടുതലും ഉണ്ട്,,

4,561 mm നീളവും 1,752 mm വീതിയും 1,507 mm ഉയരവുമാണ് വെര്‍ട്ടിസിന് ഉള്ളത്, വീല്‍ബേസ് 2,651 mm നല്‍കുമ്പോള്‍ വാഹനത്തിന്റെ ഗ്രൗണ്ട് ക്ലിയറന്‍സ് 179 mm ആണ്. വെര്‍ട്ടിസിന്റെ ബൂട്ടിന് 521 ലിറ്റര്‍ ശേഷിയുണ്ട്.

Beji peter
9746573979

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK