Hashif Hashi 12-February-20
  • പുത്തൻ വെന്റോയുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍
  • പുത്തൻ വെന്റോയുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍
  • പുത്തൻ വെന്റോയുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍
  • പുത്തൻ വെന്റോയുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍
  • പുത്തൻ വെന്റോയുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍
  • പുത്തൻ വെന്റോയുടെ രേഖാചിത്രങ്ങൾ പുറത്തുവിട്ട് ഫോക്‌സ്‌വാഗണ്‍

2021 മോഡൽ ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ രേഖാചിത്രങ്ങൾ കമ്പനി പുറത്തുവിട്ടു. ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഉള്ള അഞ്ചാം തലമുറയിൽ പെട്ട പോളോ ഹാച്ച്ബാക്ക്, അമിയോ സബ്-4 മീറ്റർ സെഡാൻ, വെന്റോ കോംപാക്‌ട് സെഡാൻ എന്നിവയെയും മെയ്‌ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍.

റഷ്യൻ പതിപ്പ് മോഡലിൽ നിന്ന് സ്റ്റൈലിംഗ് സൂചനകൾ കടമെടുത്ത വാഹനത്തിന്റെ നിർമാണം പ്രാദേശികവൽക്കരിച്ച MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. നിലവിലെ വെന്റോയിൽ നിന്ന് വ്യത്യസ്തമായി വരാനിരിക്കുന്ന മോഡലിന് ഒരു നോച്ച്ബാക്കിന്റെ സവിശേഷതകൾ ഉണ്ടായിരിക്കും. അന്താരാഷ്ട്ര വിപണിയിലുള്ള ജെറ്റയുമായും സ്റ്റൈലിങ്ങിൽ ഒരുപാട് സാമ്യങ്ങൾ തോന്നാം. ഗ്രില്ലിൽ നേർത്ത ക്രോം സ്ട്രിപ്പുകൾ ഹെഡ്‌ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു. ബമ്പറിലെ ആക്രമണാത്മക എയർഡാമുകൾ, പുനർരൂപകൽപ്പന ചെയ്‌തഗ്ലാസ് ഏരിയ, സ്പ്ലിറ്റ് ടെയിൽ ലാമ്പുകൾഹൗസിംഗ് ബമ്പറിലേക്ക് മാറ്റിയ നമ്പർ പ്ലേറ്റ് എന്നിവയാണ് ബാഹ്യ സവിശേഷതകൾ.

അകത്തളത്തിൽ അടുത്തിടെ വിപണിയിൽ പുറത്തിറക്കിയ മാർക്ക് 8 ഗോൾഫിന് സമാനമായ ഡാഷ്‌ബോർഡാണ് വെന്റോയിൽ കാണുക. സെൻട്രൽ കൺസോളിൽ ഫ്ലോട്ടിംഗ് ഇൻഫോടെയിൻമെന്റ് സ്ക്രീനും, അതിന് താഴെയായി ചെറിയ എസി വെന്റുകളും ക്ലൈമറ്റ് കൺട്രോൾ നോബുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ടൈഗൺ എസ്‌യുവിയുടെ യൂണിറ്റിന് സമാനമായ സ്റ്റിയറിംഗ് വീൽ, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ എന്നിവയും പ്രധാന ആകർഷണമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റുചെയ്ത കാർ ടെക്നോളജി, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഡിആർഎല്ലുകളുള്ള എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിൽ പ്രതീക്ഷിക്കുന്നുണ്ട്.

115 bhp പവറും 200 Nm torque ഉം ഉല്പാദിപ്പിക്കുന്ന ബിഎസ്-VI കംപ്ലയിന്റ് 1.0 ലിറ്റർ ടിഎസ്ഐ എഞ്ചിനാകും പുതിയ ഇന്ത്യൻ പതിപ്പ് വെന്റോയിൽ കമ്പനി നൽകുക. ആറ് സ്പീഡ് മാനുവൽ, ഡ്യുവൽ ക്ലച്ച് ഡിഎസ്‌ജി ഓട്ടോമാറ്റിക് എന്നിവയും ഗിയർബോക്സ് ഓപ്ഷനിൽ ഉണ്ടാകും. 130 bhp കരുത്തിൽ 200 Nm torque ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ടി‌എസ്‌ഐ EVO എഞ്ചിനും സെഡാനിൽ നൽകിയേക്കും. ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, റിയർ പാർക്കിംഗ് സെൻസറുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം എന്നീ സുരക്ഷാ സംവിധാനങ്ങളും വാഹനത്തിൽ കമ്പനി പ്രധാനം ചെയ്യും.

2021 അവസാനത്തോടെ പുതിയ വെന്റോ ഷോറൂമുകളിൽ എത്തും. നിലവിലെ വിലയായ 8.77 ലക്ഷം രൂപയേക്കാൾ കൂടുതലാവും പുതിയ വാഹനത്തിന്റെ വില. സ്‌കോഡ റാപ്പിഡ്, 2020 ഹോണ്ട സിറ്റി, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ ഫെയ്‌സ്‌ലിഫ്റ്റ് എന്നീ മോഡലുകളായിരിക്കും ഈ വിഭാഗത്തിൽ ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ എതിരാളികൾ.

Buy Visit Stores in CarKambolam Sell Close Join Club CK