Hashif Hashi 9 Days ago

പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.
  • പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.
  • പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.
  • പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.
  • പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.
  • പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.
  • പെട്രോൾ പതിപ്പുമായി മാരുതി വിറ്റാര ബ്രെസ്സ.


2020 ജനുവരിയോടെ

പെട്രോൾ പതിപ്പുമായി വിപണിയിലേക്ക് വരാനിരിക്കുകയാണ് ഇന്ത്യന്‍ വാഹന വിപണിയിലെ പ്രമുഖ എസ്‌യുവിയായ വിറ്റാര ബ്രെസ്സ. 2016 -ലാണ് വിറ്റാര ബ്രെസ്സയെ ആദ്യമായി മാരുതി സുസുക്കി പുറത്തിറക്കിയത്. അന്ന് ഡീസല്‍ പതിപ്പ് മാത്രമെ കമ്പനി അവതരിപ്പിച്ചിരുന്നുള്ളൂ.  ഡീസല്‍ എഞ്ചിന്‍ കാറുകളുടെ ഉത്പാദനം നിര്‍ത്താനുള്ള കമ്പനിയുടെ തീരുമാനം ആണ് വിപണിയില്‍ മികച്ച വില്‍പ്പന കാഴ്ചവെയ്ക്കുന്ന എസ്‌യുവിയുടെ പെട്രോള്‍ പതിപ്പ് പുറത്തിറക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത്.

പുതിയ വാഗണ്‍ആറില്‍ കമ്പനി അവതരിപ്പിച്ച 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെ പുതിയ വിറ്റാര ബ്രെസ്സയിലും കമ്പനി ഉള്‍പ്പെടുത്താന്‍ സാധ്യത. 82 bhp കരുത്തും 113 Nm torque ഉം പരമാവധി കുറിക്കുന്നതാണീ എഞ്ചിന്‍. ഉടന്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന ഭാരത് സ്റ്റേജ് VI മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഈ എഞ്ചിന്‍ കമ്പനി പരിഷ്‌ക്കരിക്കാനിടയുണ്ട്. വിറ്റാര ബ്രെസ്സയിലേക്കെത്തുമ്പോള്‍ കൂടുതല്‍ കരുത്തും പ്രകടനക്ഷമതയും ലഭിക്കാനായി കമ്പനി എഞ്ചിന്‍ ട്യൂണിംഗ് ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പുത്തന്‍ വാഗണ്‍ആറിലെ 1.2 ലിറ്റര്‍ പെട്രോള്‍ യൂണിറ്റില്‍ അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ പുതിയ വിറ്റാര ബ്രെസ്സ പെട്രോള്‍ പതിപ്പിലും കമ്പനി തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെക്കാനിക്കല്‍ പരിഷ്‌ക്കരണങ്ങള്‍ കൂടാതെയൊരു ഇടത്തരം ഫെയ്‌സ്‌ലിഫ്റ്റ് കൂടി വിറ്റാര ബ്രെസ്സയ്ക്ക് ലഭിച്ചേക്കാം. എസ്‌യുവിയുടെ ബോഡിയിലും സുരക്ഷ സംവിധാനങ്ങളിലുമായിരിക്കും കമ്പനി പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരിക.  

ഇന്ത്യന്‍ വിപണിയില്‍ മികച്ച വില്‍പ്പനയുള്ള എസ്‌യുവിയാണ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സ. 2018 ഏപ്രില്‍ മാസത്തെ വില്‍പ്പനയെയപേക്ഷിച്ച് ഒമ്പത് ശതമാനം വളര്‍ച്ചയോടെ 11,785 യൂണിറ്റാണ് കമ്പനി വിറ്റഴിച്ചത്. നിലവിലെ സാഹചര്യത്തില്‍ വിറ്റാര ബ്രെസ്സയുടെ പെട്രോള്‍ പതിപ്പ് പുറത്തിറങ്ങിയാലത് എസ്‌യുവിയുടെ വില്‍പ്പനയില്‍ വന്‍ മുന്നേറ്റമുണ്ടാക്കാനുള്ള സാധ്യതയുണ്ട്. കൂടാതെ ബ്രെസ്സയുടെ എതിരാളികളായ മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്നിവയുടെ വില്‍പ്പനയെയും ഇത് കാര്യമായി ബാധിച്ചേക്കാം.

Buy Visit Stores in CarKambolam Sell Close Join Club CK