Hashif Hashi 16-August-19
  • ഇന്ത്യൻ വിപണിയിലേക് ഉടൻ ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ്

അടുത്ത മൂന്ന് നാല് മാസത്തിനുള്ളില്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് ഫോക്‌സ്‌വാഗണ്‍. ഇന്ത്യൻ നിരത്തുകളിൽ പരീക്ഷണയോട്ടം നടത്തുന്ന വാഹനം പലതവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ പ്രചാരത്തിലുള്ള മോഡലിന്റെ പരിഷ്‌കരിച്ച പതിപ്പാവും പുതിയ പോളോ GT.

ഒട്ടനവധി കോസ്‌മെറ്റിക്ക്, മെക്കാനിക്കള്‍ പരിഷ്‌കാരങ്ങൾ 2019 ഫോക്‌സ്‌വാഗണ്‍ പോളോ GT ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കാണാം. മുന്‍ വശത്തെ പ്രധാന മാറ്റം പോളോ GTI ഹോട്ട് ഹാച്ചില്‍ നിന്നും കടംകൊണ്ട പുതിയ ഫ്രണ്ട് ഗ്രില്ല് ഡിസൈനാണ് . എല്‍ഇഡി ഡേ റ്റൈം റണ്ണിങ് ലൈറ്റുകളോടു കൂടിയ എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, മുന്‍ പിന്‍ ബമ്പറുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവയ്ക്കും GTI പതിപ്പിന് സമാനമായ മാറ്റങ്ങൾ കാണാം.

അകത്തളങ്ങളിൽ, കൂടുതല്‍ മോഡേണ്‍, സ്‌പോര്‍ടി, പ്രീമിയം അനുഭവം നല്‍കുന്നതാവുമിത്.  ഉള്‍വശം സ്‌പോര്‍ടി ബ്ലാക്ക് നിറത്തിലാവും വരുന്നതെന്ന് പ്രതീക്ഷിക്കാം. അകത്തളത്തിലെ ഇരുണ്ട നിറത്തിനോട് വിപരീതമായ നിറത്തിലുള്ള നിറത്തിലുള്ള പുതിയ ഫീച്ചറുകളും, നൂതന സാങ്കേതിക വിദ്യയും വാഹനത്തിലുണ്ടാവും.

എഞ്ചിന്റെ പൂര്‍ണ്ണമായ കരുത്തും മറ്റു വിവരങ്ങളും ഇതുവരെ നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാവും പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാനമാറ്റം. നിലവില്‍ വിപണിയിലുള്ള 1.2 ലിറ്റര്‍ TSI യൂണിറ്റിനെ പുതിയ എഞ്ചിന്‍ പകരംവയ്ക്കും. ബിഎസ് VI നിലവാരത്തിലുള്ള എഞ്ചിനാവും വാഹനത്തില്‍ വരുന്നത്. നിലവിലുള്ള മോഡലില്‍ വരുന്ന അതേ DSG ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്ക്‌സാവും പുതിയ പോളോ GT TSI ഫെയ്‌സ്‌ലിഫ്റ്റിലും ഫോക്‌സ്‌വാഗണ്‍ നല്‍കുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK