Hashif Hashi 6 Day(s) ago
  • ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.
  • ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.
  • ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.
  • ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.
  • ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.
  • ഫോക്‌സ്‌വാഗൺ T-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചു.

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ 2020 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച T-റോക്ക് കോം‌പാക്റ്റ് എസ്‌യുവിയുടെ പ്രീ-ബുക്കിംഗ് ആരംഭിച്ചു. 25,000 രൂപ അടച്ച് രാജ്യത്തെ എല്ലാ ഫോക്സ്‍വാഗൺ ഡീലർഷിപ്പുകളിലും വാഹനം ബുക്ക് ചെയ്യാം. കംപ്ലീറ്റ്ലി ബിൾഡ് യൂണിറ്റ് (CBU) റൂട്ടിലൂടെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനം ഈ വർഷം ഏപ്രിലിൽ ഇന്ത്യൻ വിപണിയിൽ എത്തും.

ഇന്ത്യ-സ്പെക്ക് T-റോക്കിനായുള്ള സാങ്കേതിക സവിശേഷതകൾ ഫോക്‌സ്‌വാഗന്റെ ഇന്ത്യൻ വെബ്‌സൈറ്റിലൂടെ ഇപ്പോൾ പുറത്തു വിട്ടിട്ടുണ്ട്. പൂർണ്ണ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽ ലാമ്പുകളും, അലോയ് വീലുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ലെതർ സീറ്റുകൾ, പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മുന്നിലും പിന്നിലും ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയുള്ള ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, പനോരമിക് സൺറൂഫ്, ആറ് എയർബാഗുകൾ, ABS, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിങ്ങനെ പോവുന്നു വാഹനത്തിന്റെ സവിശേഷതകൾ.

MQB പ്ലാറ്റ്‌ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 4.2 മീറ്റർ നീളമുള്ള T-റോക്ക്, ജീപ്പ് കോമ്പസിനേക്കാളും ഹ്യുണ്ടായി ട്യൂസണിനേക്കാളും ചെറുതാണ്. MQB A0 എന്നറിയപ്പെടുന്ന ഈ പ്ലാറ്ഫോം തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുള്ള പദ്ധതിയും സ്കോഡ ഫോക്സ്വാഗൺ ഇന്ത്യക്കുണ്ട്.  ഇന്ത്യ-സ്പെക്ക് സ്‌കോഡ വിഷൻ ഇൻ (കാമിക്) എസ്‌യുവിയുടെയും ഫോക്‌സ്‌വാഗൺ T-ക്രോസിന്റെയും അടിസ്ഥാനമായി MQB A0 മാറും.

1.5 ലിറ്റർ നാലു സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ TSI എഞ്ചിൻ ആണ് ഇന്ത്യയിലെ വാഹനത്തിന്റെ കരുത്ത്. ഈ ഒരു പതിപ്പ് മാത്രമേ ഇന്ത്യയിൽ എത്തുകയുള്ളൂ.150 bhp കരുത്തും 340 Nm torque ഉം വാഗ്ദാനം ചെയ്യുന്ന ഈ എഞ്ചിൻ ഏഴ് സ്പീഡ് ട്വിൻ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സ്-ലൂടെ മുൻ ചക്രങ്ങൾക്ക് കരുത്തേകും. വിദേശ വിപണിയിൽ ലഭ്യമായ ഓൾ വീൽ ഡ്രൈവ് ഇവിടെ ലഭിക്കാൻ സാധ്യതയില്ല.

ജീപ്പ് കോമ്പസ്, ഹ്യുണ്ടായ് ട്യൂസൺ എന്നിവയ്ക്കെതിരെ മത്സരിക്കുന്ന T-റോക്ക് ഒരു ബ്രാൻഡ് ബിൽഡറായാണ് ഫോക്‌സ്‌വാഗൺ കാണുന്നത്. അതുകൊണ്ട് തന്നെ ഒരു വലിയ അളവിലുള്ള വിൽപ്പന ഫോക്‌സ്‌വാഗൺ ലക്ഷ്യമിടുന്നില്ല. ഏകദേശം 20 ലക്ഷം രൂപയാണ് ഇന്ത്യയിൽ T-റോക്ക് എസ്.യു.വിയുടെ പ്രതീക്ഷിക്കാവുന്ന വില.

Buy Visit Stores in CarKambolam Sell Close Join Club CK