Hashif Hashi 14-September-19
  • 2020 ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ്
  • 2020 ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ്
  • 2020 ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ്
  • 2020 ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ്
  • 2020 ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ്
  • 2020 ഓട്ടോ എക്‌സ്‌പോയില്‍ ഫോക്‌സ്‌വാഗണ്‍ T-ക്രോസ്സ്

2020 ഓട്ടോ എക്‌സ്‌പോയില്‍ കോമ്പാക്ട് എസ്‌യുവിയായ T-ക്രോസിന്റെ ഇന്ത്യന്‍ പതിപ്പ്  ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കും. ആഗോള വിപണിയിലുള്ള വാഹനത്തില്‍ നിന്നും വളരെയധികം കോസ്‌മെറ്റിക്ക് മാറ്റങ്ങളോടെയാവും ഇന്ത്യന്‍ പതിപ്പ് എത്തുന്നത്. കൂടുതല്‍ ക്രോം ഘടകങ്ങളും, പുനക്രമീകരിച്ച സസ്‌പെന്‍ഷനും, 100 mm അധിക വീല്‍ബേസും കൂടുതൽ വിശാലതയും 5 സീറ്റർ എസ്.യു.വി യുടെ ഇന്ത്യൻ പതിപ്പിനുണ്ടാവുമെന്നാണ് റിപോര്ടുകൾ.

പുതിയ കോമ്പാക്ട് എസ്‌യുവി ഫോക്‌സ്‌വാഗണിന്റെ MBQ A0 പ്ലാറ്റ്‌ഫോമിലാവും നിര്‍മ്മിക്കുക. ടര്‍ബ്ബോ ചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ മാത്രമാവും എല്ലാ വകബേധങ്ങളിലും ലഭ്യമാവുക. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സുകൾ വാഹനത്തിൽ വരാം. 115 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കാന്‍ കഴിയുന്ന 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ എഞ്ചിനും അതോടൊപ്പം 128 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കാന്‍ കഴിയുന്ന 1.5 ലിറ്റര്‍ നാല് സിലണ്ടര്‍ ടര്‍ബ്ബോ പെട്രോള്‍ എഞ്ചിനും പുതിയ T-ക്രോസ്സ് എസ്‌യുവിയില്‍ കമ്പനി നല്‍കാന്‍ സാധ്യതയുണ്ട്. ഭാവിയില്‍ വാഹനത്തിന്റെ CNG പതിപ്പും വിപണിയിലെത്താന്‍ സാധ്യതയുണ്ട്.

പ്രാദേശികമായി നിര്മിക്കാനുദ്ദേശിക്കുന്ന വാഹനം 2020 -ന്റെ അവസാനത്തിലോ 2021 -ന്റെ ആദ്യമോ വിപണിയിലെത്താനാണ് സാധ്യത. ഇന്ത്യന്‍ വിപണിയില്‍ ഫോക്‌സ് വാഗണിന്റെ ആദ്യ കോമ്പാക്ട് എസ്‌യുവിയാണ് T - ക്രോസ്സ്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം മത്സരം കടുത്തിരിക്കുന്ന വിഭാഗത്തിലേക്ക് വളരെ വൈകിയാണ് ജര്‍മ്മന്‍ നിര്‍മ്മാതാക്കളുടെ കാല്‍ വയ്പ്പ്. മാരുതി അടക്കി വാണിരുന്ന ശ്രെണിയില്‍ ഇപ്പോള്‍ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായിയുടെ വെന്യുവാണ് ഇപ്പോൾ ആധിപത്യം ചെലുത്തുന്നത്.

രാജ്യത്ത് വാഹന വിപണി വളരെ പ്രതിസന്ധികള്‍ നേരിടുന്ന സാഹചര്യത്തിലും എസ്‌യുവി ശ്രേമിയില്‍ മാത്രമാണ് വില്‍പ്പനകള്‍ മെച്ചപ്പെട്ട രീതിയില്‍ നടക്കുന്നത്. അതിനാല്‍ തന്നെ മിക്ക വാഹന നിര്‍മ്മാതാക്കളും ഇപ്പോള്‍ ഈ ശ്രേണിയിലേക്കാണ് തങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എസ്.യു.വി നിരയിലേക്ക് ഫോക്‌സ്‌വാഗണ്‍ കൂടെ കളത്തിലേക്ക് ഇറങ്ങുമ്പോള്‍ മത്സരം ഇനിയും കടുക്കും എന്നതില്‍ സംശയമില്ല.

ഹ്യുണ്ടായി വെന്യു, മാരുതി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300, മഹീന്ദ്ര TUV300, ടാറ്റ നെക്‌സോണ്‍ എന്നിവയാണ് വിപണിയിലെത്തുമ്പോള്‍ T-ക്രോസ്സിന്റെ പ്രധാന എതിരാളികള്‍. 11 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്‌സ്-ഷോറൂം വില എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Buy Visit Stores in CarKambolam Sell Close Join Club CK