Hashif Hashi 8-February-20
  • ഐഡി ക്രോസ് കൺസെപ്റ്റുമായി ഫോക്‌സ്‌വാഗൺ ഓട്ടോ എക്സ്പോ 2020-ൽ

ജർമ്മൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് എസ്‌യുവിയായ ഐഡി ക്രോസ് കൺസെപ്റ്റ് ഓട്ടോ എക്സ്പോയിൽ വെളിപ്പെടുത്തി. ഫോക്‌സ്‌വാഗന്റെ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള ഇലക്ട്രിക് കൂപ്പ് എസ്‌യുവി ഈ വർഷാവസാനം ഇന്ത്യൻ വിപണിയിൽ അരങ്ങേറ്റം കുറിക്കും.

കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനമായ ഇ-ട്രോൺ എസ്‌യുവിയുമായി ഒട്ടേറെ ഡിസൈൻ ഭാഷ്യങ്ങൾ ഐഡി ക്രോസ് ഇലക്ട്രിക് കൺസെപ്റ്റ് കാർ പങ്കിടുന്നു. 4,625 മില്ലീമീറ്റർ നീളവും 1,891 മില്ലീമീറ്റർ വീതിയും 1,609 മില്ലീമീറ്റർ ഉയരവുമാണ് വാഹനത്തിന്റെ വലിപ്പം. 2,773 mm ആണ് വീൽബേസും 515 ലിറ്റർ ബൂട്ട് സ്ഥലവും വാഹനത്തിനുണ്ട്.

മുൻവശത്തും പിന്നിലുമുള്ള ആക്‌സിലുകളിൽ സ്ഥാപിച്ചിരിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് വാഹനത്തിന് കരുത്ത് നൽകുന്നത്. മുൻവശത്തെ മോട്ടോർ 102 bhp പവറും 140 Nm torque ഉം പിന്നിലുള്ളത് 204 bhp / 310 Nm torque ഉം സൃഷ്ടിക്കും. ഇവ 83 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയുമായി ബന്ധിപ്പിച്ചിരിക്കുന്നു. പരമാവധി പവർ 306 bhp 450 Nm torque ഈ രണ്ട് മോട്ടോറുകളും കൂടി ഉല്പാദിപ്പിക്കും. പരമാവതി വേഗത 180 കിലോമീറ്റർ ആയി നിജപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വാഹനത്തിന് 500 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

Buy Visit Stores in CarKambolam Sell Close Join Club CK