Hashif Hashi 24 Day(s) ago
  • വോൾവോ XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
  • വോൾവോ XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
  • വോൾവോ XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
  • വോൾവോ XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
  • വോൾവോ XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.
  • വോൾവോ XC40 പെട്രോൾ മോഡലിനെ ഇന്ത്യയിൽ അവതരിപ്പിക്കുന്നു.

സ്വീഡിഷ് ആഢംബര വാഹന നിർമ്മാതാക്കളായ വോൾവോ തങ്ങളുടെ XC40 മോഡലിന്റെ പെട്രോൾ വകഭേദത്തെ രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. വാഹനത്തിനായുള്ള ബുക്കിംഗ് കമ്പനി ഉടൻ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന XC40 പെട്രോൾ മോഡൽ T4 പതിപ്പിൽ ലഭ്യമാക്കും. 190 bhp പവറും 300 Nm torque ഉം സൃഷ്ടിക്കുന്ന ഒരു 2.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാകും വാഹനത്തിന് കരുത്ത് പകരുന്നത്. എട്ട് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കും. XC40-യുടെ ഡീസൽ D4 2.0 ലിറ്റർ എഞ്ചിൻ 190 bhp കരുത്തും 400 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. XC40 പെട്രോൾ മോഡൽ ഒരു ഫ്രണ്ട്-വീൽ ഡ്രൈവ് വാഹനം മാത്രമായിരിക്കും. എന്നാൽ ഡീസൽ പതിപ്പ് ഓൾ വീൽ ഡ്രൈവ് പാക്കേജിനൊപ്പമാണ് വരുന്നത്.

ബിഎസ്-IV എഞ്ചിനുകളായിരിക്കും എസ്‌യുവിയിൽ ഇപ്പോൾ അവതരിപ്പിക്കുക. എന്നാൽ പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡം നിലവിൽ വരുന്നതിനു മുന്നോടിയായി എഞ്ചിന് നവീകരണവും ലഭിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. പാഡ്‌ലെഷിഫ്റ്ററുകൾ, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് പാർക്കിംഗ്, വെന്റിലേറ്റഡ് സീറ്റുകൾ, വയർലെസ് ഫോൺ ചാർജിംഗ്, ഹാൻഡ്‌സ് ഫ്രീ ബൂട്ട്-ഓപ്പണിംഗ് ഫംഗ്ഷൻ തുടങ്ങിയ സവിശേഷതകൾ XC40 T4 ആർ-ഡിസൈനിന്: കമ്പനി ലഭ്യമാക്കാൻ സാധ്യതയുണ്ട്.

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹന നിർമ്മാതാക്കളിൽ ഒരാളായി അറിയപ്പെടുന്ന വോൾവോയുടെ ഏറ്റവും ചെറിയ എസ്‌യുവിയാണ് XC40. നിലവിൽ ഡീസൽ മോഡലുകളെല്ലാം ഇന്ത്യയിൽ വിറ്റഴിച്ചു. അടുത്ത യൂണിറ്റുകൾ 2020-ൽ മാത്രമായിരിക്കും വോൾവോ ലഭ്യമാക്കുക. 34 ലക്ഷം മുതൽ 39 ലക്ഷം രൂപ വരെയാണ് പുതിയ എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില പ്രതീക്ഷിക്കുന്നത്. ബിഎംഡബ്ല്യു X1, മെഴ്സിഡീസ് ബെൻസ് GLA, ഔഡി Q3, മിനി കൺട്രിമാൻ എന്നിവയുമായാകും XC40-യുടെ ഇന്ത്യയിലെ എതിരാളികൾ.

സ്വീഡിഷ് നിർമ്മാതാക്കൾ അടുത്തിടെയാണ് തങ്ങളുടെ ആദ്യ പൂർണ ഇലക്ടിക്ക് കാറായ XC40 റീചാർജ് വിപണിയിൽ അവതരിപ്പിച്ചത്. 408 bhp ഇരട്ട-മോട്ടോർ സജ്ജീകരണവും 400 കിലോമീറ്ററിൽ കൂടുതൽ മൈലേജും വാഗ്ദാനം ചെയ്യുന്ന വോൾവോ, അടുത്ത വർഷം അവസാനത്തോടെ മാത്രമാകും ഇലക്ട്രിക്ക് വാഹനം അന്താരാഷ്ട്ര വിപണിയിൽ വിൽപ്പനയ്‌ക്കെത്തിക്കുക.

Buy Visit Stores in CarKambolam Sell Close Join Club CK