Hashif Hashi 12 Day(s) ago
  • വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
  • വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
  • വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
  • വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
  • വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
  • വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യയിൽ അവതരിപ്പിച്ചു.

പുതിയ വോൾവോ XC90 എക്സലൻസ് ലോഞ്ച് കൺസോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.: പുതിയ എക്‌സ്‌ക്ലൂസീവ് വോൾവോ XC90  ഇന്ത്യയിൽ വെറും 15 യൂണിറ്റുകൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ഓർഡർ അടിസ്ഥാനത്തിൽ മാത്രമാണ് വാഹനം ലഭ്യമാവുക. രണ്ടാം നിരയിൽ വിമാനം പോലുള്ള സീറ്റുകളുള്ള എസ്‌യുവി രാജ്യത്ത് മൂന്ന് സീറ്റർ പ്രീമിയം എസ്‌യുവിയാണ്.

രാജ്യത്തെ സ്റ്റാൻഡേർഡ് XC90 എസ്‌യുവിയെ അടിസ്ഥാനമാക്കിയ വാഹനം, ഫ്രണ്ട് പാസഞ്ചർ സീറ്റിനുപകരം പുതിയ എക്‌സ്‌ക്ലൂസീവ് പതിപ്പിൽ പുതിയ എക്സലൻസ് ലോഞ്ച് കൺസോൾ ലഭ്യമാകും. ലെഗ് റെസ്റ്റ്, സ്റ്റോറേജ് കമ്പാർട്ട്മെന്റ്, പോപ്പ്-അപ്പ് ടച്ച്സ്ക്രീൻ ഡിസ്പ്ലേ എന്നിവയാണ് ഈ പുതിയ യൂണിറ്റിൽ കമ്പനി അധികം വാഗ്ദാനം ചെയ്യുന്നു. ക്രിസ്റ്റൽ ഗ്ലാസ്, ഇൻ-കാർ റഫ്രിജറേറ്റർ, ഷാംപെയ്ൻ ഫ്ലൂട്ട് ഹോൾഡർ തുടങ്ങിയ ആഢംബര ഹൈലൈറ്റുകളും വാഹനത്തിലുണ്ട്. 20 സ്പീക്കർ, 1400 വാട്ട് ബോവേഴ്സ് & വിൽകെൻസ് സറൗണ്ട് സൗണ്ട് സിസ്റ്റം, നാപ്പ ലെതറിൽ പൊതിഞ്ഞ സീറ്റുകൾ, ഓപ്പൺ-പോർ വുഡ് എന്നിവയും ക്യാബിന്റെ ആഢംബരം വർദ്ധിപ്പിക്കുന്നു. വാഹനത്തിന്റെ എക്‌സലൻസ് ലോഞ്ച് കൺസോളിൽ ഓറിഫോർസിൽ നിന്നുള്ള ഒരു ക്രിസ്റ്റൽ ഗിയർ ഷിഫ്റ്ററും ആഢംബര ഘടകത്തിൽ ഉൾപ്പെടുന്നു. ഒപ്പം സ്റ്റാൻഡേർഡിലുള്ള മറ്റു സവിശേഷതകളും ഈ മോഡലിൽ വരും.

എൻജിൻ സവിശേഷതകൾ, സ്റ്റാൻഡേർഡ് മോഡലിലുള്ള T8 പെട്രോൾ-ഹൈബ്രിഡ് എഞ്ചിൻ വാഹനത്തിൽ വരും. ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിച്ച 2.0 ലിറ്റർ ടർബോചാർജ്ഡ് സൂപ്പർചാർജ്ഡ് പെട്രോൾ എഞ്ചിൻ ഇതിൽ ഉൾപ്പെടുന്നു. 401 bhp കരുത്തും 640 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കും. എഞ്ചിൻ സ്റ്റാൻഡേർഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു. AWD സിസ്റ്റം വഴി നാല് വീലുകളിലേക്കും പവർ സപ്ലൈ ചെയ്യും.

പുതിയ വോൾവോ XC90 എക്‌സലൻസ് ലോഞ്ച് കൺസോളിനുള്ള ബുക്കിംഗ് കമ്പനി ആരംഭിച്ചിട്ടുണ്ട്. പുതിയ എക്‌സ്‌ക്ലൂസീവ് വോൾവോ XC90 ക്ക് 1.42 കോടി രൂപയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. താത്പ്പര്യമുള്ള ഉപഭോക്താക്കൾക്ക് 10 ലക്ഷം രൂപയ്ക്ക് ബുക്ക് ചെയ്യാം. 7 ദിവസത്തിനുള്ളിൽ വാഹനം ഡെലിവറി ആവും. ഇന്ത്യൻ വിപണിയിലെ എസ്‌യുവികളിലെ ഏറ്റവും ആഢംബരം കൂടിയ വാഹനമാണ് വോൾവോ XC90 എക്‌സലൻസ് ലോഞ്ച് കൺസോൾ.  പുതിയ ബിഎംഡബ്ല്യു X7, ഓഡി Q8 എന്നീ വാഹനങ്ങളാണ് വോൾവോ XC90 യുടെ എതിരാളികൾ.

Buy Visit Stores in CarKambolam Sell Close Join Club CK