beji peter 13 Day(s) ago
  • വെള്ളകെട്ടിലൂടെ വാഹനം ഓടിയ്ക്കുമ്പോൾ??


റോഡിൽ 12 inch ൽ കിടക്കുന്ന വെള്ളത്തിനു  പോലും ഒരു സാധാരണ കാറിനെ റോഡിൽ നിന്ന് തെന്നി മാറ്റാൻ സാധിയ്ക്കും..വലിയ വാഹനങ്ങൾക്ക് 18 - 24 ഇഞ്ച് മുതൽ ഇതു ബാധകമാണ്..

റോഡിൽ തൊടാതെ വെള്ളത്തിനുമുകളിൽ തെന്നിനീങ്ങുന്ന സ്ഥിതി ഏറെ അപകടകരമാണ്. വളരെ പതുക്കെ മുന്നോട്ടുതന്നെ നീങ്ങണം സ്റ്റീയറിങ്ങിൽ  പെട്ടെന്നുള്ള തിരിയ്ക്കൽ ഒഴിവാക്കണം.

റോഡിൽ വെള്ളക്കെട്ട് ഉണ്ടാകുമ്പോൾ ഗട്ടറുകൾ, അടപ്പില്ലാത്ത മാൻ ഹോൾ, ഓട എന്നിവ ശ്രദ്ധയിൽ പെടാതെ പോവുകയും ഇതുവഴി അപകടങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. വെള്ളക്കെട്ടിലൂടെ വണ്ടിയെടുക്കേണ്ട സാഹചര്യം വരികയാണെങ്കിൽ വേഗത കൂറച്ച് പോയാൽ വൻ അപകടങ്ങൾ ഒഴിവാക്കാം.

മുന്നിലുള്ള  മറ്റു വാഹനങ്ങൾ കടക്കുന്നതു കണ്ട് നിങ്ങളും അതിന്റെ പുറകെ ശ്രമിക്കരുത്. കാരണം ഓരോ വാഹനത്തിലെയും ഫിൽറ്ററും സ്‌നോർക്കലുമൊക്കെ ഘടിപ്പിച്ചിരിക്കുന്നത് വ്യത്യസ്തമായിട്ടാണ്. ഇതിലൂടെ വെള്ളം അകത്തു കടന്നേക്കാം.

വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക.
വെള്ളക്കെട്ടില്‍ ഓഫായിക്കിടക്കുന്ന വാഹനം ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്യരുത്. സ്റ്റാര്‍ട്ട് ചെയ്യാതെ എത്രയും പെട്ടെന്ന്  വെള്ളക്കെട്ടിൽനിന്നു വാഹനം തള്ളി നീക്കുക.
അതുപോലെ ബാറ്ററി ടെർമിനലുകൾ എത്രയും പെട്ടെന്ന് മാറ്റി വർക്‌ഷോപ്പിലെത്തിക്കുക.

വെള്ളം കയറിയ വാഹനത്തിന്‍റെ എൻജിൻ ഓയിൽ മാറ്റണം. രണ്ടു മൂന്നു പ്രാവശ്യം എൻജിൻ ഓയില്‍ മാറ്റി എൻജിൻ വൃത്തിയാക്കണം.

എയർ ഇൻടേക്കുകള്‍
എയർഫിൽറ്റർ, ഓയിൽ ഫിൽറ്റർ, ഫ്യുവൽ ഫിൽറ്റർ എന്നിവ മാറ്റി പുതിയ ഘടിപ്പിക്കണം. ഒപ്പം എൻജിനിലേയ്ക്ക് വെള്ളം കയറാൻ സാധ്യതയുള്ള എല്ലാം എയർ ഭാഗങ്ങളും നന്നായി വൃത്തിയാക്കണം. 
എഞ്ചിന്‍ ഓയില്‍ ഫുള്ളായി നിറച്ച് കഴിഞ്ഞാല്‍ ജാക്കി ഉപയോഗിച്ച് വാഹനത്തിന്റെ മുന്‍വശത്തെ വീലുകള്‍ ഉയര്‍ത്തി വെക്കുക. എന്നിട്ട് ടയര്‍ കൈകൊണ്ട് കറക്കുക. ഓയില്‍ എല്ലാവശങ്ങളിലും എത്തി കഴിയുന്നത് വരെ തുടരാം.

വാഹനം വെള്ളത്തിലിറക്കുമ്പോൾ കുറഞ്ഞ ഭാരമായിരിക്കും വാഹനത്തിനുണ്ടാകുക. വാഹനം പൊങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടാകും. ഇത് അവഗണിച്ച് ആക്‌സിലറേറ്റർ കൊടുക്കുമ്പോൾ ടയറുകൾ കറങ്ങി വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാകും.

ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

റോഡില്‍ വെള്ളക്കെട്ട് ഉള്ളപ്പോള്‍ (അത് ചെറിയ അളവില്‍ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തില്‍ വാഹനം ഓടിക്കരുത്. അത് അപകടകരമായ ജലപാളി പ്രവര്‍ത്തനം (അക്വാപ്ലെയിനിംഗ്) എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

വാഹനത്തിന്റെ Headlight മുങ്ങുന്ന തരത്തിൽ വെള്ളം ഉണ്ട് എങ്കിൽ വാഹനം ഇറക്കരുത്, കാരണം പെട്രോൾ വാഹനങ്ങൾടെ air intake pipe ഹെഡ്ലൈറ്റിന്റെ ലെവലിൽ ആയിരിക്കും മിക്ക വാഹനങ്ങളിലും. സ്റ്റാർട്ട്‌ എൻജിൻ ആണെങ്കിൽ intake pipe വെള്ളം അകത്തേക്ക് വലിച്ചെടുത്തിരിക്കും.
ഡീസൽ വാഹനങ്ങൾ ആണ് എങ്കിൽ ടയറിന്റെ കാൽ ഭാഗം വെള്ളത്തിൽ കൂടി ഡ്രൈവ് ചെയ്യാം പക്ഷെ വെള്ളം ബമ്പറിനു മുകളിൽ വെള്ളം ഉണ്ട് എങ്കിൽ സാഹസം കാണിക്കാതെ ഇരിക്കുക കാരണം ഇന്റർ കൂളർ ടർബോ ഉള്ള വാഹനങ്ങളിൽ കൂടുതൽ വായു വലിച്ചെടുക്കുന്നതിനായി intake പൈപ്പുകൾ ബമ്പറിന്റെ താഴ്ഭാഗത്തേക്ക്‌ ആയിരിക്കും സ്ഥിതി ചെയ്യുന്നത് ആ അവസ്ഥയിൽ വെള്ളം കൂടുതൽ വേഗത്തിൽ എൻജിനിലേക്ക് കയറാം..

സ്വന്തം വാഹനത്തിന്റെ ശേഷിയെ കുറിച്ചും ഓടിക്കുന്നയാള്‍ക്ക് ബോധ്യമുണ്ടായിരിക്കണം.

വെള്ളത്തിലൂടെ നീങ്ങുമ്പോള്‍ റോഡില്‍ കുഴിയില്‍ പെട്ടെന്നു തിരിച്ചറിഞ്ഞാല്‍ ബ്രേക്ക് ചവിട്ടരുത്. ആക്‌സിലറേറ്റര്‍ മിതമായ നിരക്കില്‍ കൊടുത്തു നിലനിര്‍ത്തണം. അല്ലാത്തപക്ഷം എക്‌സ്‌ഹോസ്റ്റിനകത്ത് വെള്ളം കയറും. അപ്രതീക്ഷിതമായി ബ്രേക്ക് ചെയ്യുമ്പോള്‍ എക്‌സ്‌ഹോസ്റ്റ് വാതകങ്ങള്‍ പുറന്തള്ളപ്പെടുന്നതിന്റെ ശക്തി കുറയും. എഞ്ചിനകത്തേക്ക് വെള്ളം ഇരച്ചെത്തും...

കഴിവതും ഗ്ലാസ് തായ്ത്തി ഇട്ടു ഓടിയ്ക്കുക..

Beji peter
9746573979

View Ads in Car Kambolam
View Stores in Car Kambolam
Buy Visit Stores in CarKambolam Sell Close Join Club CK