beji peter 23-July-21
  • യമഹ rx 100

ബൈക്ക് എന്ന വികാരത്തിന് ഒരൊറ്റ വാക്ക് ...
         RX100

YAMAHA RX100

1983ൽ ഇന്ത്യയിൽ Escorts കമ്പനിയും ജപ്പാനിലെ Yamaha കമ്പനിയും കൂടി ഒരുമിച്ച്‌  ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചു..
ആ കൂട്ടായ്മയിലെ ആദ്യ ബൈക്ക് ആണ് YAMAHA RD 350,,

ആ സമയത്തു IND SUZUKI -100 എന്ന മോഡൽ ഇന്ത്യയിൽ നല്ല വില്പനയായിരുന്നു..അതിന്റെ മാർക്കറ്റ് വിജയം കണ്ടിട്ടാണ് 1985ൽ Yamaha 100cc വിപണിയിൽ ഇറക്കിയത് അങ്ങിനെ ആണ് ഇൻഡ്യയിൽ Rx100 ജന്മം എടുത്തത്..

ആദ്യം 6v ബാറ്ററി ആയിരുന്നത് പിന്നീട് 12 v ഇലക്ട്രിക്ക് ആക്കി..

1996 - ൽ പുതുക്കിയ മലീനീകരണമാനദണ്ഡങ്ങൾ മൂലം Rx100 നിർത്തലാക്കി.

തലമുറകൾ പലതു കഴിഞ്ഞു പോയെങ്കിലും ചീറിപ്പാഞ്ഞു മുരണ്ടു നിൽക്കുന്ന എഞ്ചിൻ ഇന്നത്തെയും എന്നത്തേയും യുവാക്കൾക്ക് ഒരു ഹരമാണ്..ഇതിന്റെ ഗിയർ റേഷിയോ ഒരു രക്ഷയുമില്ലാത്തത് ആണ്..4ത് ഗിയറിൽ പോലും 10 km സ്ലോവിൽ  ഗിയർ അടിയ്ക്കില്ല...
ഇന്നും Rx100എന്ന വികാരം മാർക്കറ്റ് കൈ വിടാതെ പോകുന്നത് ഇതുപോലുള്ള കാരണങ്ങൾ കൊണ്ടാണ്....

അന്നും ഇന്നും കോളജിൽ എന്നുവേണ്ട എവിടെയും Rx100 വന്നു കേറിയാൽ എല്ലാവരും ഒന്നു നോക്കും,
(പണ്ട് rx ൽ വരുന്ന ആണ്കുട്ടികളുടെ പുറകെ പെൺകുട്ടികള് വരുമായിരുന്നു) അതിന്റെ സൗണ്ട് തന്നെ ഒരു ബൈക്കിനും ഇല്ലാത്ത സൗണ്ട് ആണ്..നമുക്ക് മുന്നിൽ ഇന്നും ചീറിപ്പായുന്നത്  90കളിൽ യുവാക്കളുടെ ഹരമായിരുന്ന ആ rx100 തന്നെ......
ഇതിനോട് മുട്ടാൻ പിന്നെ ഉണ്ടായത് സുസുക്കി shogun ആയിരുന്നു..ഇപ്പോൾ ഇറങ്ങുന്ന ഒരു ബൈക്കും ഇതിനോട് മുട്ടാൻ കഴിയില്ല..അതാണ് Rx100..

98 സിസി ടു-സ്ട്രോക്ക്, റീഡ് വാൽവ്, എയർ-കൂൾഡ്, സിംഗിൾ സിലിണ്ടർ, ഗ്യാസോലിൻ സെവൻ-പോർട്ട് ടോർക്ക് ഇൻഡക്ഷൻ എഞ്ചിൻ നിൽ നിന്നും 11 HP (8.206 kW) @ 8500 RPM പവർ ഉല്പാദിപ്പിച്ചുകൊണ്ട്  10.39 Nm (1.06 kgf-m അല്ലെങ്കിൽ 7.66 ft.lbs) @ 6500 RPM ടോർകിൽ  4 സ്പീഡ് ഗിയർ കൂടി ഇണക്കി ചേർത്ത് ആയിരുന്നു രൂപകല്പന ചെയ്തത്....

കേവലം 100സിസി ഉള്ളു എങ്കിലും 1000 cc ബൈക്കിന്റെ പെരുമാറ്റം ആയിരുന്നു ഈ സിംഹകുട്ടിയ്ക്ക്..

എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരെണ്ണം KCF 8012 ,,എപ്പോളോ അതു കൊടുത്തു.എന്റെ ചെറുപ്പത്തിൽ എന്റെ പപ്പ പറയുമായിരുന്നു ബൈക്ക് മേടിയ്ക്കുക ആണെൻകിൽ rx100 മേടിയ്ക്കണമെന്നു.ഞാനും എന്റെ ഫ്രണ്ട്സും rx100 കൊണ്ട് മിക്കപ്പോഴും സ്പീഡ് റേസ് നടത്തുമായിരുന്നു..

ഇപ്പോൾ ഈ ഫോട്ടോയിൽ കാണുന്നത് എന്റെ കസിന്റെ rx100 ആണ്,,ഇപ്പോഴും ഷോറൂം കണ്ടീഷൻ,,അവൻ നിർബന്ധിച്ചപ്പോൾ ഞാൻ ഒന്ന് ഓടിച്ചു നോക്കി,,ഒന്നും പറയാനില്ല..അത്ര സോഫ്ട്,തിരിച്ചു കൊടുക്കാൻ തോന്നിയില്ല..ഇത്ര  കണ്ടീഷൻ ഉള്ളത് അടുത്തെങ്ങും ഞാൻ  കണ്ടട്ടില്ല,,അതുകൊണ്ടാണിത് എഴുതാനും കാരണം..

Thanks Varghese mathai

Beji peter
9746573979

Buy Visit Stores in CarKambolam Sell Close Join Club CK